പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. സമൂഹ മാധ്യമങ്ങളിലാണ് ഇതുസംബന്ധിച്ച പ്രചാരണം ശക്തമായിരിക്കുന്നത്.
റാവൽപിണ്ടിയിലെ അഡിയാല ജയിലിൽ കഴിയവെ തെഹ്രികെ ഇൻസാഫ് നേതാവ് കൂടിയായ ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടു എന്നാണ് പ്രചാരണം.
അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട് 2023 മുതൽ ജയിലിലാണ് 73കാരനായ ഇമ്രാൻ ഖാൻ. പാക് ചാര സംഘടനയായ ഐഎസ്ഐയാണ് ഇമ്രാൻ ഖാനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം. അതേസമയം, പാക് സർക്കാറോ ജയിൽ അധികൃതരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.
ഇമ്രാൻ ഖാന്റെ കുടുംബാംഗങ്ങൾക്ക് അദ്ദേഹത്തെ കാണാൻ ജയിൽ അധികൃതർ അനുവാദം നൽകിയില്ലെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടതായ റിപ്പോർട്ടുകൾ പ്രചരിച്ചത്. ഖാനെ കാണണമെന്നാവശ്യപ്പെട്ട് അഡിയാല ജയിലിനു മുന്നിൽ പ്രതിഷേധിച്ച അദ്ദേഹത്തിന്റെ സഹോദരിയെ ബലപ്രയോഗത്തിലൂടെ നീക്കിയെന്നും റിപ്പോർട്ടുകളുണ്ട്.
No Comment.