Skip to content

chithrodayamflashnews.com

November 28, 2026 6:56 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

“കാന്താരയുടെ’ പകർപ്പാവകാശ കേസിൽ പൃഥിരാജിന് ആശ്വാസ വിധി

2023 | മാർച്ച്‌ 17|വെള്ളി |

‘കാന്താര’യുടെ പകർപ്പാവകാശ കേസിൽ പൃഥിരാജിന് ആശ്വാസ വിധി. പൃഥ്വിരാജിനെതിരെ കേസ് എടുക്കരുതെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രിംകോടതി വിസമ്മതിച്ചു. ഇടക്കാല ഉത്തരവിൽ ഇടപെടാൻ കഴിയില്ലെന്നാണ് സുപ്രിംകോടതി വ്യക്തമാക്കിയത്. കാന്താര മലയളത്തിൽ വിതരണത്തിനെത്തിച്ചത് പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയാണ്. ഇതാണ് നടനെ നിയമക്കുരിക്കിലാക്കിയത്. ‘കാന്താര’യിലെ ‘വരാഹരൂപം’ പാട്ടുമായി ബന്ധപ്പെട്ട് എതിർ‍കക്ഷിയായ പൃഥ്വിരാജിനെതിരായ തുടർനടപടികൾ ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്‍തിരുന്നതാണ്. തങ്ങളുടെ സംഗീതം മോഷ്‍ടിച്ചാണ് വരാഹരൂപം ഒരുക്കിയതെന്നായിരുന്നു മ്യൂസിക് ബാൻഡായ തൈക്കൂടം ബ്രിഡ്ജിന്റെ ആരോപണം.
അനുവാദമില്ലാതെ തൈക്കുടത്തിന്റെ ഗാനം സിനിമയ്ക്കായി ഉപയോഗിച്ചു. കപ്പ ടിവിക്ക് വേണ്ടി ‘നവരസം’ എന്ന ആൽബത്തിൽ നിന്നുളള മോഷണമാണ് വരാഹരൂപം എന്നാണ് ബ്രിഡ്‍ജിന്‍റെ പരാതി. ഗാനം മോഷണമല്ല എന്നും ഗാനം യഥാർത്ഥ നിർമ്മിതി തന്നെയാണെന്നും സംവിധായകൻ ഋഷഭ് ഷെട്ടി കോഴിക്കോട് വന്നപ്പോള്‍ പറഞ്ഞിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6