ഗുജറാത്തി സ്വദേശിയായ ഗണേഷ് ബരയ്യയുടെ കുട്ടിക്കാലത്തെയുള്ള ആഗ്രഹമായിരുന്നു ഡോക്ടറാവണമെന്നത്.
എന്നാൽ പ്രായപൂർത്തിയായപ്പോഴേക്കും മൂന്നടി ഉയരവും 20 കിലോഗ്രാം ഭാരവും മാത്രമാണ് ഗുജറാത്തി സ്വദേശിയായ ഗണേഷ് ബരയ്യയ്ക്ക് ഉണ്ടായിരുന്നത്.
ശാരീരിക വളര്‍ച്ച എത്താത്തതിനാല്‍ അദ്ദേഹത്തിന് 72 ശതമാനം ചലന വൈകല്യവുമുണ്ട്.
ഈ ശാരീരിക പ്രേശ്നങ്ങൾ എല്ലാം ഡോക്ടറാകണമെന്ന അദ്ദേഹത്തിന്‍റെ ആഗ്രഹത്തിന് തടസമായി നിന്നു. നിയമം എല്ലാം തനിക്ക് എതിരായി നിന്നെങ്കിലും തന്റെ ആഗ്രഹം ഗണേഷ് കൈവിട്ടില്ല. തന്റെ ആഗ്രഹത്തിന് തടസം നിൽക്കുന്ന കാര്യങ്ങൾക്ക് എതിരെ ഗണേഷ് നിയമ പോരാട്ടം നടത്തി.
ഒടുവില്‍ നീണ്ട നിയമപോരാട്ടങ്ങൾക്ക് പിന്നാലെ തന്‍റെ ആഗ്രഹം സാധിച്ചിരിക്കുകയാണ് അദ്ദേഹം. ഒടുവിൽ അദ്ദേഹം ഡോക്ടറായി പ്രാക്ടീസ് ആരംഭിച്ചിരിക്കുകയാണ്.
2018-ൽ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ (എംസിഐ) അദ്ദേഹത്തിന് എംബിബിഎസ് കോഴ്‌സിന് പ്രവേശനം നിഷേധിച്ചതോടെയാണ് ഗണേഷിന്‍റെ നിയമ പോരാട്ടം ആരംഭിച്ചത്
പക്ഷേ കർഷകരായിരുന്ന ഗണേഷിന്‍റെ കുടുംബത്തിന് കേസ് നടത്താനുള്ള സാമ്പത്തികമില്ലായിരുന്നു. പിന്നാലെ സ്കൂൾ പ്രിൻസിപ്പൽ ഡോ. ദൽപത്ഭായ് കതാരിയയുടെ സഹായത്തോടെ അദ്ദേഹം ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു.
പക്ഷേ, ഹൈക്കോടതി എംസിഐയുടെ തീരുമാനം ശരിവച്ചു, എന്നാൽ അദ്ദേഹം പിന്മാറിയില്ല.
തുടർന്ന് അദ്ദേഹം സുപ്രീം കോടതിയിൽ പോവുകയായിരുന്നു. ഉയരത്തിന്‍റെ അടിസ്ഥാനത്തിൽ ഗണേഷിന് പ്രവേശനം നിഷേധിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി വിധിച്ചു.
ഇത് അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വഴിയൊരുങ്ങി. 2019 -ൽ അദ്ദേഹം ഭാവ്നഗർ മെഡിക്കൽ കോളേജിൽ ചേർന്നു, ബിരുദവും ഇന്റേൺഷിപ്പും പൂർത്തിയാക്കി. ഇന്ന് അദ്ദേഹം ഡോ.ഗണേഷ് ബരയ്യയാണ്.
പൊക്കമില്ലാത്തതിന്റെ പ്രശ്നങ്ങളെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് –
ശസ്ത്രക്രിയാ പരിശീലന സമയത്ത് ശസ്ത്രക്രിയാ ടേബിൾ കാണാൻ ബുദ്ധിമുട്ടിയിരുന്നു എന്നാണ് ഗണേഷ് പറയുന്നത്.
ഇതിന് സഹപാഠികളും പ്രൊഫസർമാരും തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ഗണേഷ് പറയുന്നു.
ഇന്ന് തന്നെ കാണാനെത്തുന്ന രോഗികൾ തന്‍റെ രൂപം കണ്ട് ആദ്യം അമ്പരക്കുന്നു. പിന്നെ സംസാരിച്ച് കഴിയുമ്പോൾ അവർ തന്നില്‍ വലിയ വിശ്വാസം കാണിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
No Comment.