Skip to content

chithrodayamflashnews.com

November 29, 2026 1:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മരിച്ച ഭാര്യയുടെ കേസിൽ വിചാരണ നേരിടുകയായിരുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ ജീവനൊടുക്കി

സ്ഥലം വില്‍പന നടക്കുന്നില്ല. കുറെ കടങ്ങള്‍ ഉണ്ട് മരിക്കാതെ രക്ഷയില്ല. ഞാന്‍ മരിച്ചാല്‍ അവള്‍ക്ക് താങ്ങാന്‍ കഴിയില്ല അവളെ വിട്ടിട്ട് പോകാന്‍ പറ്റില്ല അതുകൊണ്ടാാണ് അവളുടെ ജീവന്‍ എടുത്തത്. അവള്‍ക്ക് സുഖമില്ല അവളുടെ രോഗം മാറില്ല. ഭാര്യയുടെ കൂടെ ഞാനും പോയതാ പക്ഷെ കയറു ചതിച്ചപ്പോള്‍ ശ്രമം പാഴായി. കണ്ണൂര്‍ ജയിലിലെ അതി സുരക്ഷയിലും ജില്‍സണ്‍ ആഗ്രഹം നടപ്പാക്കി…

കണ്ണൂര്‍: മരിച്ച ഭാര്യയുടെ കേസിൽ വിചാരണ നേരിടുകയായിരുന്ന പ്രതി കണ്ണൂർ സെൻട്രൽ ജയിലിനുള്ളിൽ ജീവനൊടുക്കി. വയനാട് കേണിച്ചിറ സ്വദേശിയും ജല അതോറിറ്റിയിലെ മുൻ ജീവനക്കാരനുമായ ജില്‍സണ്‍ ആണ് മരിച്ചത്..

കഴിഞ്ഞ വിഷു ദിനത്തിലാണ് ജിൽസൺ ഭാര്യയായ ലിഷയെ വീട്ടിൽ വെച്ച് ഷാളും, കേബിളും ഉപയോഗിച്ച് കൃത്യം നടത്തിയത്. മക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട ശേഷമാണ് സംഭവം. ഇയാൾ വിഷം കഴിച്ചും കയറിൽ തൂങ്ങിയും ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. കയർ പൊട്ടി താഴെ വീണതിനെ തുടർന്ന് ഇദ്ദേഹത്തിന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേൽക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കടബാധ്യതയാണ് ഇതിന് പിന്നിലെ കാരണമെന്ന് കണ്ടെത്തിയിരുന്നു..

ഞാൻ മരിച്ചാൽ അവൾക്ക് താങ്ങാൻ കഴിയില്ല, അവളെ വിട്ടിട്ട് പോകാൻ പറ്റില്ല” എന്ന് സുഹൃത്തിന് അയച്ച ശബ്ദസന്ദേശത്തിലും ക്കുറിപ്പുകളിലും ഇയാൾ സൂചിപ്പിച്ചിരുന്നു.
​7 മാസം മുൻപ് കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയ ജിൽസൺ മുൻപും 2 തവണ ശ്രമം നടത്തിയിട്ടുള്ളതിനാൽ, കൗണ്‍സിലിംഗ് നൽകി വരികയായിരുന്നു..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6