ശബരിമലയിലെ പതിനെട്ടാംപടി കയറുന്നതിനിടെ കുഴഞ്ഞുവീണ തീർത്ഥാടകൻ മരിച്ചു.കൊല്ലം ഓയൂർ കരിങ്ങന്നൂർ ആറ്റൂർകോണം അരുൺ ഭവനിൽ വിജയകുമാറാണ് (62) മരിച്ചത്.ചൊവ്വാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം.സോപാനം ഇ.എം.സിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.തന്ത്രിയുടെ കാർമ്മികത്വത്തിൽ സോപാനത്ത് ശുദ്ധിക്രിയ നടത്തി.
കഴിഞ്ഞദിവസം വൈകിട്ട് വിജയകുമാർ കെട്ടുമുറുക്കി വീട്ടിൽ നിന്ന് പുറപ്പെട്ടത്.രാത്രി പമ്പയിൽ വിരിവച്ചശേഷം ഇന്നലെ വെളുപ്പിനെയാണ് മലചവിട്ടിയത്.ഇന്നലെ രാത്രി 8.15 ഓടെ വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് ശേഷം രാത്രി 11 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
ഭാര്യ: ഷീബ. മക്കൾ: അരുൺ കുമാർ, അരുണിമ, ആരോമൽ. മരുമകൾ: ആരതി.”
No Comment.