നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കിയാല്‍ 25 ലക്ഷം രൂപയും അഞ്ച് സ്ഥലവും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെന്ന് നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജിൻസ് എന്ന ജിൻസണ്‍.താൻ മൊഴി കൊടുത്തപ്പോള്‍ പ്രോസിക്യൂട്ടർ ഒഴികെ എല്ലാവരും പരിഹസിച്ച് ചിരിക്കുകയാണ് ചെയ്തതെന്ന് ജിന്‍സ് മീഡിയവണിനോട് പറഞ്ഞു.
വെറുതെ സത്യം വിളിച്ചുപറയുക എന്നതല്ലാതെ മറ്റൊന്നും ഉണ്ടാകില്ലെന്ന് അന്ന് തന്നെ ധാരണയുണ്ടായിരുന്നു.എന്നാല്‍ അതില്‍ മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. സൗഹൃദപരമായ രീതിയില്‍ ഭീഷണിയുണ്ടായി. ദിലീപിനെതിരെ നില്‍ക്കരുത് എന്ന് രാമൻപിള്ള വക്കീല്‍ വഴി പറഞ്ഞു എന്ന രീതിയിലാണ് അന്ന് പറഞ്ഞത്. തുടരന്വേഷണം വരികയാണെങ്കില്‍ എന്റെ ഭാഗത്ത് നിന്നുള്ള എല്ലാ സഹകരണവും ഉണ്ടാകും.കൊക്കിന് ജീവനുണ്ടെങ്കില്‍ ഞാൻ സഹകരിക്കും. എനിക്ക് എനിക്ക് നേരിട്ട് ബോധ്യപ്പെട്ടതും കണ്ണുകൊണ്ട് കണ്ട കാര്യങ്ങളും ഞാൻ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്’.
No Comment.