Skip to content

chithrodayamflashnews.com

October 15, 2026 8:58 am

ആലുവയിൽ റെയിൽവേ ട്രാക്കിൽ ദാരുണ അന്ത്യം. യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി…

തായിക്കാട്ടുകര മാന്ത്രക്കൽ ക്ഷേത്രത്തിന് സമീപം റെയിൽവേ ട്രാക്കിൽ നെല്ലിക്കുഴി സ്വദേശിനിയായ യുവതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം നെല്ലിക്കുഴി സ്വദേശി സാജിദിന്റെ ഭാര്യ, ആലുവ തായിക്കാട്ടുകര കുന്നുംപുറം ചേന്നാമ്പിള്ളി വീട്ടിൽ ആമിന സുബൈർ ആണ് മരിച്ചത് 26 വയസ്സായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക്12.30 മണിയോടെ ചെന്നൈ കൊല്ലം ശബരിമല സ്പെഷ്യൽ ട്രെയിൻ കടന്നു പോയതിന് പിന്നാലെയാണ് കണ്ടത്. വിദേശത്തായിരുന്ന സാജിദ് നാട്ടിലെത്തിയതിനെ തുടർന്ന് മൂന്നാഴ്ച്ചയോളമായി ആലുവ യു.സി കോളേജിന് സമീപം വാടക വീട്ടിലായിരുന്ന ഇവരുടെ കുടുംബം താമസിച്ചിരുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6