Skip to content

chithrodayamflashnews.com

November 29, 2026 8:50 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വീട് പൂട്ടി ആശുപത്രിയില്‍ പോയി, തിരികെ വന്നപ്പോള്‍ വീടില്ല, സിറ്റൗട്ടില്‍ ഒരു കുറിപ്പും; പെരുവഴിയിലായി സീന, ജപ്തി നടപ്പാക്കി അര്‍ബൻ സഹകരണ ബാങ്ക്

എന്നത്തെയും പോലെ ഒരു സാധാരണ ദിവസമെന്നോണം വീട് പൂട്ടി ആശുപത്രിയിലേക്ക് പോയതാണ് സീന. എന്നാല്‍ തിരികെ വന്നപ്പോള്‍ കണ്ടത് മറ്റൊരു താഴിട്ട് പൂട്ടിയ വീടും വീടിന്റെ സിറ്റൗട്ടില്‍ ബാങ്കിന്റെ ജപ്തി അറിയിപ്പുമായിരുന്നു.

എന്ത് ചെയ്യണമെന്നറിയാതെ തലയില്‍ കൈവെച്ച്‌ ഇരിക്കാനേ സീനയ്ക്ക് സാധിച്ചുളളൂ. നെടുമ്ബാശ്ശേരി ആവണംകോട് മണിയത്തറ പുല്ലന്തറ വീട്ടില്‍ സീന ശശിക്കാണ് ആശുപത്രിയില്‍ പോയി വന്നപ്പോഴേക്കും വീട് നഷ്ടമായത്. അഞ്ച് ലക്ഷം രൂപയാണ് ആലുവ അർബൻ സഹകരണ ബാങ്കില്‍ നിന്ന് വായ്പ എടുത്തത്. പലിശയടക്കം ഇപ്പോള്‍ 7 ലക്ഷം രൂപയാണ് അടയ്ക്കേണ്ടത്. 2 ലക്ഷം രൂപ തിരികെ അടച്ചിരുന്നു. ഭർത്താവിന് അസുഖം വന്നതോടെ വലിയ തുക ചികിത്സയ്ക്ക് ചെലവായിരുന്നുവെന്ന് സീന പറയുന്നു. ഇതോടെയാണ് തിരിച്ചടവ് മുടങ്ങിയത്. ഒരു വർഷം മുൻപ് ഭർത്താവ് മരണപ്പെടുകയും ചെയ്തു. ഇപ്പോള്‍ സീനയും മകനുമാണ് ഈ വീട്ടില്‍ താമസിക്കുന്നത്.

ബുധനാഴ്ച വൈകുന്നേരം നാലര മണിയോടെ സീന വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് കോടതി വഴി ജപ്തി നടപ്പാക്കിയത്. നിലവില്‍ ബന്ധുവിന്റെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് കുടുംബം. മൂന്ന് സെന്റ് സ്ഥലത്താണ് വീട്. അതേസമയം, ജപ്തി ചെയ്യുന്ന വിവരം മുൻകൂട്ടി അറിയിച്ചിരുന്നതായും കോടതി കമ്മിഷൻ എല്ലാ നടപടിയും പൂർത്തിയാ ക്കിയാണ് വീട് ജപ്തി ചെയ്തതെന്നും ബാങ്ക് അധികൃതർ വിശദീകരിച്ചു. പണം തിരികെ അടച്ചാല്‍ നിയമാനുസൃതമായ എല്ലാ ഇളവുകളും നല്‍കാൻ ബാങ്ക് തയ്യാറാണെന്നും അധികൃതർ വ്യക്തമാക്കി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6