Skip to content

chithrodayamflashnews.com

November 29, 2026 8:54 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കോഴിക്കോട് നഗരത്തില്‍ ബസുകളുടെ അഭ്യാസം; ബസ്സുകള്‍ തമ്മില്‍ മനഃപൂര്‍വം ഇടിപ്പിച്ചു: സംഭവം വണ്ടിയില്‍ യാത്രക്കാര്‍ ഉള്ളപ്പോള്‍ ദൃശ്യങ്ങൾ പുറത്ത്.

കോഴിക്കോട്: മത്സരയോട്ടത്തിന് പിന്നാലെ പക തീര്‍ക്കാന്‍ ബസുകള്‍ തമ്മില്‍ കൂട്ടിമുട്ടിക്കുന്നതും ജില്ലയില്‍ പതിവാകുന്നു.

നഗരത്തില്‍ കഴിഞ്ഞ ദിവസം രാവിലെയാണ് ജനങ്ങളുടെ ജീവന്‍ പന്താടുന്ന തരത്തില്‍ ഭീകരമായ സംഭവ വികാസങ്ങള്‍ ഉണ്ടായത്. സമയക്രമം പാലിക്കാത്തതിനെ തുടര്‍ന്ന് സ്വകാര്യ ബസ് മറ്റ് രണ്ടു ബസുകളില്‍ ഇടിപ്പിക്കുകയായിരുന്നു.

മെഡിക്കല്‍ കോളേജ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന കീര്‍ത്തനം, ചന്ദ്രാസ് ബസുകളിലാണ് ഗ്രീന്‍സ് ബസ് ഇടിപ്പിച്ചത്. രാവിലെ 10.30ഓടെ കോഴിക്കോട് മാനാഞ്ചിറയിലാണ് അതിക്രമം നടന്നത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെങ്കിലും ഇതിന്റെ ഭയാനകമായ ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം ബസിന്റെ വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ജീവനക്കാരുടെയും ഉടമയുടെയും വാദം. സംഭവസമയത്ത് ട്രാഫിക് പോലീസ് സ്ഥലത്തുണ്ടായിട്ടും ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ സംഭവത്തെക്കുറിച്ച്‌ മോട്ടോര്‍വാഹന വകുപ്പും പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6