Skip to content

chithrodayamflashnews.com

November 29, 2026 4:07 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ’ ചാച്ചാജി പുരസ്കാരം- 2023 ‘മാസ്റ്റർ അഭിജിത് പ്രദീപിന്

2023 | മാർച്ച്‌ 19|ഞായർ |

പൊതുവിജ്ഞാനത്തിൽ കഴിവ് തെളിയിച്ചതിനാണ് ഈ പുരസ്കാരത്തിന് അർഹനായത്. വളരെ ചെറിയ പ്രായം മുതൽക്കുതന്നെ വിവിധ കലാ പൊതുവിജ്ഞാന പരിപാടികളിൽ പങ്കെടുക്കുന്ന അഭിജിത്ത് ഏഷ്യാനെറ്റിലെ അടി മോനെ ബസർ സീസൺ 2 ഫെയിം കൂടിയാണ്. ആറു വയസ്സ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന അഭിജിത് വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയിക്കുകയും ക്ഷേത്രങ്ങളിൽ ഭക്തിഗാനസുധ ഗാനമേള തുടങ്ങിയവ അവതരിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ മലയാളത്തിൻറെ പ്രിയ കവി വി മധുസൂദനൻ നായർ സാറിൻറെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിലെ സാഹിത്യ കളരിയിലെ വിദ്യാർത്ഥി കൂടിയാണ്. പാങ്ങോട് കേന്ദ്രീയ വിദ്യാലയത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിജിത് പ്രദീപ് കേന്ദ്ര ശാസ്ത്ര സാഹിത്യ വകുപ്പിന്റെ ഇൻസ്പയർ അവാർഡ് 2022ന് അർഹനായി. ലുലു മാൾ സംഘടിപ്പിച്ച ലിറ്റിൽ ഐക്കൺ മത്സരത്തിലെ ലിറ്റിൽ ജീനിയസ് അവാർഡ് ലഭിച്ചു. ലൈബ്രറി കൗൺസിൽ നടത്തിയ വായന മത്സരത്തിൽ യുപി വിഭാഗത്തിൽ സമ്മാനം നേടുകയുണ്ടായി. പ്രവാസി ഭാരതീയ പ്രതിഭാ കലോത്സവം 2018 മുതൽ വിവിധ കലാ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. നന്മ ബാലകരങ്ങൾ കലോത്സവത്തിലും ശലഭമേള കലോത്സവത്തിലും കലാ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ലോക മലയാളി നാടക കലാകാരന്മാരുടെ സംഘടനയായ LNV സംഘടിപ്പിച്ച കലോത്സവത്തിൽ കവിതാരചനക്ക് ഒന്നാം സ്ഥാനം ലഭിച്ചു. പി എൻ പണിക്കർ ഫൗണ്ടേഷന്റെ വായന മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. വിവേകാനന്ദ സാംസ്കാരിക കേന്ദ്രത്തിന്റെ കിളിമകൾ സമ്മാനം ലഭിച്ചിട്ടുണ്ട്. നവരാത്രി മഹോത്സവം 2022 രാമായണ ആലാപന മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. SIP അബാക്കസ് നാഷണൽ ലെവൽ പരീക്ഷകളിൽ പങ്കെടുക്കുകയും കേരള ഹിന്ദി പ്രചാര സഭയുടെ ഹിന്ദി പ്രവേശ് വരെയുള്ള പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. സയൻസ് ഒളിംപ്യാഡ് ഫൗണ്ടേഷന്റെ വിവിധ ഒളിംപ്യാഡുകളിൽ പങ്കെടുത്ത് ഒന്നാംസ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര ക്വിസ്, സാഹിത്യ ക്വിസ് ,കവിതാരചന, കവിത പാരായണം, പ്രസംഗം ,അഭിനയം, നാടൻ പാട്ട്, കഥാപ്രസംഗം, ശാസ്ത്രീയ സംഗീതം ,ലളിത സംഗീതം തുടങ്ങിയ എല്ലാ മേഖലകളിലും തൻ്റെ പ്രതിഭ തെളിയിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6