2023 | മാർച്ച് 19|ഞായർ |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ എ.അയ്യപ്പൻ സ്മാരക പുരസ്കാരം ഓമനശ്രീയുടെ ‘ഊർമിള മിഥിലയുടെ പുത്രി’ എന്ന കവിത സമാഹാരത്തിന് ലഭിച്ചു. മാർച്ച് 26ന് തിരുവനന്തപുരം YMCA ഹാളിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്.
ചെറുപ്പം മുതൽക്കേ എഴുത്തു തുടങ്ങിയിരുന്നു. സ്കൂൾതലത്തിൽ സ്വന്തമായി നാടകങ്ങൾ എഴുതി അവതരിപ്പിച്ചിരുന്നു. എങ്കിലും ട്രെയിനിങ് കോളേജിൽ നടത്തിയ മത്സരത്തിന് ചെറുകഥയ്ക്കും കവിതയ്ക്കും സമ്മാനാർഹമായതിലൂടെ ആണ് എഴുത്തും ആവുമെന്ന ഒരു ആത്മവിശ്വാസം ഉണ്ടായത്. തുടർന്ന് യുവകലാസാഹിതി പ്രശസ്ത എഴുത്തുകാരനായ സി. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ സംസ്ഥാനതലത്തിൽ നടത്തിയ ചെറുകഥ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അവിടെ സാഹിത്യ ലോകത്തിലെ അതിപ്രഗൽഭരായ തകഴിചേട്ടൻ,ശ്രീ. സി.രാധാകൃഷ്ണൻ, മാടമ്പു കുഞ്ഞിക്കുട്ടൻ, വി.പി മുഹമ്മദ് പള്ളിക്കര മുതലായവർ നയിച്ച ക്ലാസ്സിൽ പങ്കെടുക്കാൻ അവസരം കിട്ടിയതും എഴുത്തിനെ പ്രാധാന്യത്തോടെ കാണുവാൻ സഹായിച്ചു. അതിനുശേഷം അന്നത്തെ ആനുകാലികങ്ങളിൽ കഥകൾ പ്രസിദ്ധീകരിച്ചിരുന്നു.
ശേഷം ജോലി സംബന്ധമായി ഇടവേളയിൽ ആയിപ്പോയി. കോവിഡ് കാലഘട്ടത്തിലാണ് സജീവമായി വീണ്ടും എഴുത്തിലേക്ക് കടന്നുവന്നത്. കഥാ മത്സരത്തിനും കവിത മത്സരത്തിനും പലപ്പോഴായി സമ്മാനാർഹയായിട്ടുണ്ട് .
44 കവിതകളുമായി ഊർമ്മിള മിഥിലയുടെ പുത്രിയാണ് ആദ്യത്തെ കവിത സമാഹാരം. ഈ സമാഹാരത്തിന് കിട്ടുന്ന രണ്ടാമത്തെ അവാർഡ് ആണിത്.
കവിതകൾ,ചെറുകഥകൾ ലേഖനങ്ങൾ,കഥ കവിത ആസ്വാദനം,ഹിന്ദി കഥകളുടെ വിവർത്തനം എന്ന വിഷയങ്ങൾ നവമാധ്യമങ്ങളിൽ കൈകാര്യം ചെയ്തു വരുന്നു.

No Comment.