Skip to content

chithrodayamflashnews.com

November 29, 2026 12:40 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ചിട്ടിപ്പണത്തെ ചൊല്ലിയുള്ള തർക്കം : വീട്ടമ്മയെ വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി റിമാന്റിലേക്ക്

കൊടുങ്ങല്ലൂർ : ചിട്ടിപ്പണം തിരികെ നൽകാത്തതിലുള്ള വിരോധം മൂലം വീട്ടമ്മയെ വീട്ടിലേക്ക് അതിക്രമിച്ചു കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച പ്രതിയെ തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട നടവരമ്പ് വെസ്റ്റ് സ്വദേശി കരന്തരക്കാരൻ വീട്ടിൽ വിക്ടർ (51) ആണ് അറസ്റ്റിലായത്. എടവിലങ്ങ് ചന്ത സ്വദേശിനി കൊക്കുവായിൽ വീട്ടിൽ വിജി (50) ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
2025 ഡിസംബർ 18-ന് രാവിലെ 7:30-ഓടെയായിരുന്നു സംഭവം. വിജി എടവിലങ്ങ് ചന്തയ്ക്ക് തെക്ക് വശത്ത് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചു കയറിയ വിക്ടർ, ബ്ലേഡ് പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് വിജിയുടെ കാലിൽ ആഴത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ വിജിയുടെ കാലിലെ ഞരമ്പ് മുറിഞ്ഞും മറ്റും ഗുരുതരമായി പരിക്കേറ്റു. പ്രതിയും പരാതിക്കാരിയും കുവൈറ്റിൽ ജോലി ചെയ്തിരുന്ന സമയത്ത് വിക്ടർ മുഖേന ചേർന്ന ചിട്ടിയിലെ പണം തിരികെ നൽകാത്തതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമായത്.  പ്രതിയെ നിയമനടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ സജിൽ കെ ജി, സെബി, ജി എസ് സി പി ഒ ഷെമീർ, സി പി ഒ അബീഷ് എബ്രഹാം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6