മാള: എരവത്തൂരിലെ ഫാമിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒഡീഷ സ്വദേശിയുടെ മരണം വൈദ്യുതാഘാതമേറ്റാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൂടെ താമസിക്കുന്ന രണ്ട് ഒഡീഷ സ്വദേശികളെ മാള പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സുന്ദർഗഡ് സ്വദേശികളായ അമിത് ബത്‌ല (32), ടെലിസ്ഫർ കുല്ലു (27) എന്നിവരെയാണ് ഇലക്ട്രിസിറ്റി ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്. എരവത്തൂരിലെ ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിംഗ് എന്ന പശു വളർത്തൽ കേന്ദ്രത്തിലെ തൊഴിലാളിയായ അജിത്ത് പന്ന (30) ആണ് മരണപ്പെട്ടത്.
എരവത്തൂരുള്ള ഫോർച്ചുൺ ഗേറ്റ് ഓർഗാനിക് ഫാമിങ് എന്ന പശു വളർത്തൽ ഫാമിലെ ജോലിക്കാരനായ അജിത്ത് പന്ന 30 വയസ്സ്, ബന്ത്‌കുമാർ വില്ലേജ്, ജെറിക്കേല ദേശം,സുന്ദർഗാർഹ് ജില്ല, ഒറീസ്സ എന്നയാൾ 29.12.25 തിയ്യതി രാത്രി 11.00 മണിയ്ക്ക് എരവത്തൂരുള്ള പശു വളർത്തൽ ഫാമിന് സമീപത്തുള്ള റൂമിൽ ഉറങ്ങാൻ കിടന്ന് 30.12.2025 തീയതി 02.45 മണിയ്ക്ക് കൂടെ താമസിയ്ക്കുന്ന അമിത് ബിർള എന്നയാൾ പശുവിനെ കുറക്കാൻ വിളിച്ച സമയം അനക്കമില്ലാതെ കിടക്കുന്നത് മാള ബിലിവേഴ്സ് ആശുപത്രിയിൽ എത്തിച്ച സമയം ഡോക്ടർ പരിശോധിച്ച് 30.12.2025 തീയതി വെളുപ്പിന് 04.45 മണിയോടെ മരണം സ്ഥിരീകരിച്ചു എന്നും മറ്റും ഫാമിന്റെ ഉടമസ്ഥനായ തിരുമുക്കുളം വില്ലേജ് എരവത്തൂർ സ്വദേശി കുന്നത്തോട്ടത്തിൽ വീട്ടിൽ ജിജി കുമാർ 58 വയസ് എന്നയാൾ മാള പോലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകിയത് പ്രകാരം മാള പോലീസ് സ്റ്റേഷനിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്.
2025 ഡിസംബർ 30-ന് പുലർച്ചെയാണ് അജിത്ത് പന്നയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഉറക്കത്തിനിടെ മരിച്ചു എന്നായിരുന്നു പ്രാഥമിക നിഗമനമെങ്കിലും, അജിത്ത് പന്ന മരണപ്പെട്ടത് ഇലട്രിക്ക് ലൈനിൽ നിന്നും കരണ്ട് മോഷ്ടിച്ച് മീൻ പിടിക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ അപകടത്തെ തുടർന്നാണെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് കൂടെ താമസിച്ചിരുന്ന അമിത് ബത്‌ലയെയും ടെലിസ്ഫർ കുല്ലുവിനെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇൻക്വസ്റ്റ് സമയത്ത് മൃതദേഹത്തിന്റെ കയ്യിൽ ഷോക്കേറ്റ പൊള്ളലുകൾ കണ്ടെത്തിയത് പോലീസിന് സംശയം ബലപ്പെട്ടു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ മരണം വൈദ്യുതാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചു.
No Comment.