Skip to content

chithrodayamflashnews.com

November 29, 2026 8:20 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ചരിത്ര വിജയം സുവർണലിപിയിൽ കുറിക്കണം; തിരുവനന്തപുരം മേയർക്ക് നരേന്ദ്രമോദിയുടെ കത്ത്

തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്തെ കോർപ്പറേഷൻ ഭരണത്തിൽ ബിജെപി നേടിയ ചരിത്ര വിജയത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മേയറായ വി വി രാജേഷിനെയും ഡെപ്യൂട്ടി മേയർ ആശാനാഥിനെയുമാണ് പ്രധാനമന്ത്രി കത്തിലൂടെ അഭിനന്ദിച്ചത്. എൻഡിഎയുടെ ആശയങ്ങൾ ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് തലസ്ഥാനത്ത് ഉണ്ടായതെന്നും 2026ന്റെ തുടക്കത്തിൽ തിരുവനന്തപുരത്തിന്റെ മണ്ണിൽ പുതിയൊരു ചരിത്രം കുറിക്കപ്പെട്ടിരിക്കുകയാണെന്ന് ഇരുവർക്കും അയച്ച കത്തിൽ പ്രധാനമന്ത്രി കുറിച്ചു.
സംസ്ഥാന രാഷ്ട്രീയത്തിൽ കാലങ്ങളായി നിലനിന്നിരുന്ന എൽഡിഎഫ് യുഡിഎഫ് ആധിപത്യം തിരുവനന്തപുരത്തെ ജനങ്ങൾ അവസാനിപ്പിച്ചു. കേരളത്തിലെ ധാർമികതയ്ക്ക് വിരുദ്ധമായ അഴിമതിയുടെയും ക്രൂരതയുടെയും സംസ്‌കാരമാണ് എൽഡിഎഫും യുഡിഎഫും വളർത്തിയെടുത്തത്. ഡൽഹിയിൽ സുഹൃത്തുക്കളും കേരളത്തിൽ ശത്രുക്കളുമായി അഭിനയിക്കുന്ന ഇടത് വലത് മുന്നണികളുടെ ഒത്തുകളിക്ക് അന്ത്യമാവുകയാണ്. വികസിത തിരുവനന്തപുരം എന്ന ബിജെപിയുടെ കാഴ്ചപ്പാടിനെ ജനങ്ങൾ നെഞ്ചിലേറ്റി കഴിഞ്ഞു’. മോദി കത്തിൽ വ്യക്തമാക്കി.
കേരളത്തിലെ ബിജെപി പ്രവർത്തകർ നേരിട്ട അക്രമങ്ങളെയും വെല്ലുവിളികളെയും അനുസ്മരിച്ച പ്രധാനമന്ത്രി, ഈ വിജയം സുവർണ്ണലിപിയിൽ കുറിക്കപ്പെടേണ്ടതാണെന്നും കൂട്ടിച്ചേർത്തു. നവോത്ഥാന നായകന്മാരായ അയ്യങ്കാളി, ശ്രീനാരയണഗുരു, മന്നത്ത് പത്മനാഭൻ എന്നിവരുടെ ആശയങ്ങൾ പറഞ്ഞു കൊണ്ടാണ് മോദി കത്ത് അവസാനിപ്പിച്ചത്. മേയർ തന്നെയാണ് പ്രധാനമന്ത്രിയുടെ അനുമോദന കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. മോദിയുടെ പുതുവത്സര സമ്മാനമാണ് കത്തിലൂടെ നൽകിയിരിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ബിജെപി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ വാർഡ് കൗൺസിലറുമായ വിവി രാജേഷ് ഡിസംബർ 26നാണ് മേയറായി അധികാരമേറ്റത്. ചരിത്രത്തിൽ ആദ്യമായാണ് കേരളത്തിലെ ഒരു കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുക്കുന്നത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6