Skip to content

chithrodayamflashnews.com

November 29, 2026 12:30 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഉരുൾപൊട്ടൽ ദുരന്തത്തെ അതിജീവിച്ച ജസീല മകൾ നൈസയുടെ പേരിൽ മേപ്പാടിയിൽ തുടങ്ങിയ ‘നൈസ ലിറ്റിൽ ലക്സ്’ എന്ന കട തുറന്നു; ഉരുൾ ഓർമയായി

കുത്തിയൊലിച്ചെത്തിയ മലവെള്ളത്തിൽ ഒഴുകിപ്പോകുമ്പോഴും മകൾ നൈസയെ മാറോടുചേർത്തു പിടിച്ച ജസീല പുതുവർഷത്തിൽ പ്രതീക്ഷകളുടെ കട തുറന്നു. 4 വയസ്സുകാരിയായ മകൾ നൈസയുടെ പേരിൽ ‘നൈസ ലിറ്റിൽ ലക്സ്’ എന്ന കട മേപ്പാടിയിലാണു തുടങ്ങിയത്. കുഞ്ഞുടുപ്പുകൾ, ചെരിപ്പുകൾ, കളിപ്പാട്ടങ്ങൾ, സമ്മാനങ്ങൾ തുടങ്ങിയവയാണു കടയിൽ. ജസീല, ഭർത്താവ് ഷാജഹാൻ, മക്കളായ ഹിന, ഫൈസ, നൈസ, ഷാജഹാന്റെ മാതാപിതാക്കളായ മുഹമ്മദ് കുട്ടി, ജമീല, മുഹമ്മദ് കുട്ടിയുടെ ജ്യേഷ്ഠൻ ഹംസ, 2 പേരക്കുട്ടികൾ എന്നിവരാണു മുണ്ടക്കൈ– ചൂരൽമല ഉരുൾ‌പൊട്ടൽ രാത്രി ചൂരൽമലയിലെ വീട്ടിലുണ്ടായിരുന്നത്. ഇവരിൽ ജസീലയും നൈസയും മാത്രമാണു രക്ഷപ്പെട്ടത്. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്നതിനിടെ നൈസയെ പ്രധാനമന്ത്രി നരേന്ദ്ര മോദി താലോലിക്കുന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. കാപ്പംകൊല്ലിയിലെ വാടക വീട്ടിലാണിപ്പോൾ നൈസയും ജസീലയും. കുടുംബശ്രീ മൈക്രോ പ്ലാനിലൂടെ തുടങ്ങിയ കട നടൻ വിനോദ്‌ കോവൂർ ഉദ്ഘാടനം ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി കെ.റഫീഖിന്‌ കളിപ്പാട്ടം നൽകി നൈസ ആദ്യ വിൽപന നടത്തി….

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6