ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ തയ്യാറാക്കിയത്
മേടം രാശി – (അശ്വതി ഭരണി: കാർത്തിക ആദ്യപാദം) സാമ്പത്തിക നില മെച്ചപ്പെടും ,രോഗശമനം , ധൈര്യം :സ്ഥാനഗുണം കാര്യവിജയം, ധനലാഭം, ദേഹസുഖംഇവയാണ് ദിവസഫലം
എടവം രാശി – (കാർത്തിക അവസാന മൂന്ന് പാദം രോഹിണിയും മകീര്യം ആദ്യ രണ്ട് പാദവും ചേർന്നതു്) താല്ക്കാലിക നിയമനത്തിൽ ജോലി ചെയ്യുന്നവർക്ക് ആശ്വാസമുള്ള തീരുമാനങ്ങൾ കേൾക്കാൻ സാധിക്കും മനസന്തോഷം ശത്രുവിജയം, കർമ്മ പുരോഗതി, ധനലാഭംഇവഫലം
മിഥുനം രാശീ – (മകീര്യം അവസാന പകുതിയും തിരുവാതിരയും പൂണർതo ആദ്യ മൂന്ന് പാദവും ചേർന്നതു ) പ്രവർത്തികളിൽ വിജയ o കൈവരിക്കുവാൻ സാധിക്കും. കുടുംബ സുഖം കുറയും, ഭൂമി വില്പ്പന ആഗ്രഹിക്കുന്നവർക്കനുകൂല സാഹചര്യം ഒത്തുവരും ഇവയാണ് ദിവസഫലംകർക്കിടകം രാശി (പൂണർതം അവസാന പാദവും പൂയ്യവും ആയില്യവും ചേർന്നതു്) വീട് മാറി താമസിക്കുവാൻ അവസരങ്ങളുണ്ടാകും ആഞ്ജ ഗുണം, അഭിമാനം, പ്രതാപശക്തി ബന്ധു ഗുണം , ഇവയാണ് ദിവസഫലം
ചിങ്ങം രാശി – (മകം പൂരം ഉത്രം ആദ്യപാദം) കർമ്മ വിഘ്നം മാറിവരും ദ്രവ്യലാഭം ബാങ്ക് ലോണുമായി ബന്ധപ്പെട്ട ചില എഴുത്തുകുത്തകൾ വരുവാനിടയുണ്ട്., പുതിയ ധനാഗമ മാർഗ്ഗം കണ്ടെത്തും ഇവയാണ് ദിവസഫലം
കന്നി രാശി – (ഉത്രം അവസാനമൂന്ന് പാദവും അത്തവും ചിത്തിര ആദ്യ പകുതിയും , ) കുടുംബ സുഖം കുറയും, ഇഷ്ടഭക്ഷണ യോഗം, വസ്ത്ര ലാഭം രാജകോപം ധനലാഭം കുറയും, ഇവയാണ് ദിവസഫലം
തുലാവം രാശീ (ചിത്തിര അവസാന പകുതിയും ചോതിയും വിശാഖം ആദ്യ മൂന്ന് പാദവും ചേർന്നത് ) മത്സര പരീക്ഷകളിൽ വിജയം പ്രതീക്ഷിക്കാം യാത്ര കൊണ്ട് നേട്ടം, കാര്യവിജയം ദേഹസുഖം സ്ഥാനപ്രാപ്തി, സന്തോഷം ,ഇവ ഫലം
വൃശ്ചികം രാശി ,(വിശാഖം അവസാനപാദവും അനിഴവും തൃക്കേട്ടയും, ) കലാകാരന്മാർക്കനു കൂലംബന്ധു ഗുണം, ധനലാഭംസാമ്പത്തിക നേട്ടം, അധികാരികളുടെ അനുമോദനം ഇവ പ്രതിക്ഷിക്കാവുന്ന ദിനമാണ്
ധനു രാശി – (മൂലം ,പൂരാടം, ഉത്രാടം ആദ്യപാദം) പലവിധ സുഖ ഭോഗങ്ങളു നുഭവിക്കാൻ യോഗമുള്ള ദിവസം . പ്രവർത്തന മേഖലകളിലെവിജയം, സാമ്പത്തിക നേട്ടം, രാജ ബഹു മതി ആരോഗ്യം ഇവ പൊതു ഫലം
മകരം രാശി – (ഉത്രാടം അവസാന മൂന്ന് പാദവും തിരുവോണവും അവിട്ടം ആദ്യ പകുതിയും ചേർന്നത് ) രോഗാധിക്യം വിദ്യാർത്ഥികൾക്ക് പഠിപ്പിൽ ഉത്സാഹം കുറയും, മാനഹാനി ദീനത, ബന്ധനം ,ഉദര സംബന്ധമായ വിഷമതകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഇവ പ്രതീഷിക്കാം
കുംഭം രാശി ( അവിട്ടം അവസാന പകുതിയും ചതയവും പൂരുരുട്ടാതി ആദ്യ മൂന്ന് പാദവും ചേർന്നത്) പ്രവർത്ത വിജയത്തിന് കഠിനാദ്ധ്വാനം വേണ്ടി വരും സ്വജന കലഹം മാറി വരും, സഹപ്രവർത്ത കരിൽ നിന്ന അഭിമാനക്ഷത മുള്ള പെരുമാറ്റങ്ങൾ വരാം ,ഇവയ്ക്ക് യോഗം കാണുന്നു.
മീനം രാശീ (പൂരുരുട്ടാതി അവസാനപാദവും ഉത്രട്ടാതിയും രേവതിയും ചേർന്നതു് ) വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയം ധനപരമായ നേട്ടങ്ങൾ, വിട്ട് കാര്യങ്ങളിൽ ശ്രദ്ധ, പുതിയസ്ഥാനപ്രാപ്തി ഗൃഹ സുഖം, ആരോഗ്യം ഇവ പൊതു ഫലം
ദിവസപഞ്ചാംഗം
O6 -01 -2026
1201 ധനുമാസം22
പയ്യന്നൂരിലെ സൂര്യോദയം
ഉദയം -06-55AM
അസ്തമയം -06-14PM
കൊല്ലവർഷം: 1201 ധനമാസം22
ആംഗലേയവർഷം. 2026 ജനുവരിമാസoO 6 ചൊവ്വാഴ്ച
സംവത്സരനാമം:
വിശ്വാവസു
കലിവർഷം : 5127 കലിദിനം: 18725 81
അയനം: ‘ദക്ഷിണായനം
ഞാറ്റുവേല – പൂരാടം
നക്ഷത്രം -ആയില്യം നക്ഷത്രം ധനുമാസത്തിലെ
ആയില്യംപിറന്നാൾ ഇന്ന്
കൃഷ്ണപക്ഷം
കൃഷ്ണപക്ഷ ചതുർത്ഥി
കരണം – വിഷ്ടികരണം നിത്യയോഗം – പ്രീതീ നാമനിത്യയോഗം
രാഹു കാലം 03-24 PMമുതൽ 04-49 PM വരെ (ദൂര യാത്രകൾ തുടങ്ങുന്നതുരാഹു
കാലസമയത്തു ഒഴിവാക്കണം
ഗുളിക കാലം –12-35 PM മുതൽ01-59PM വരെ
അഭിജിത് 1 2- 09PM. മുതൽ
12-31PM. വരെയും,
12-35PM. മുതൽ 12- 57 PM. വരെയും*

ജ്യോത്സ്യർ പയ്യന്നൂർ ശശിധരപ്പൊതുവാൾ
954405 4161
No Comment.