Skip to content

chithrodayamflashnews.com

November 29, 2026 4:07 pm
വിരൽ മുറിച്ചു മാറ്റി , ഗുരുതരമായ ആരോഗ്യ പ്രേശ്നങ്ങൾ , ദിവസവും വലിയൊരു തുക മരുന്നുകൾക്കാവിശ്യം , സരിതാ നായരുടെ ഇപ്പോഴത്തെ അവസ്ഥ  കഴുത്തിൽ കത്തിവച്ചപ്പോഴും തളർന്നില്ല; സ്റ്റൂളും ഭരണിയുംകൊണ്ട് കൊള്ളസംഘത്തെ നേരിട്ട് ദമ്പതികൾ! പാലക്കാട്ടെ സിനിമാറ്റിക്കായ സ്വർണക്കവർച്ചയുടെ കഥ കാൻസറിന്റെ അവസാന ഘട്ടത്തിലെത്തിയ ബീഹാർ യുവാവിന്റെ വ്യത്യസ്തമായ ആഗ്രഹം; നർത്തകർക്ക് മേൽ വാരിയറിഞ്ഞത് 7 ലക്ഷം രൂപ! ചെയ്യാത്ത തെറ്റിന് പോക്സോ കുരുക്കിൽ 53 ദിവസം ജയിൽവാസം; രണ്ട് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ നിരപരാധിത്വം തെളിയിച്ച് തേവലക്കര സ്വദേശി; വ്യക്തിവൈരാഗ്യം തീർക്കാൻ പോലീസ് ഒത്താശയോടെ കെട്ടിച്ചമച്ച കള്ളക്കേസെന്ന് വെളിപ്പെടുത്തൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച)

ക്ലച്ചും ഗിയറുംവേണ്ട;ഡ്രൈവിങ്ടെസ്റ്റിന്ഇനിഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാം

2023 | മാർച്ച്‌ 19|ഞായർ |

റിപ്പോർട്ടർ. സൗമ്യ

ഡ്രൈവിങ് ലൈസന്‍സിനായുള്ള എച്ച്, റോഡ് ടെസ്റ്റുകള്‍ക്ക് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കാം. ടെസ്റ്റില്‍ ഇലക്ട്രിക് വാഹനങ്ങളും, ഓട്ടോമാറ്റിക് വാഹനങ്ങളും ഡ്രൈവ് ചെയ്ത് കാണിച്ചാലും ലൈസന്‍സ് നല്‍കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.
ലൈസന്‍സിന് എന്‍ജിന്‍ ട്രാന്‍സ്മിഷന്‍ പരിഗണിക്കേണ്ടെന്ന കേന്ദ്രനിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. 2019ല്‍ സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നിയമം മാറ്റിയെങ്കിലും കേരളത്തില്‍ നടപ്പായിരുന്നില്ല. ടെസ്റ്റില്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങള്‍ ഓടിക്കാനാകില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവോടെ ഡ്രൈവിങ് ടെസ്റ്റ് കൂടുതല്‍ എളുപ്പമാകും. കാറുകള്‍ മുതല്‍ ട്രാവലര്‍ വരെ 7500 കിലോയില്‍ താഴെ ഭാരമുള്ള ലൈറ്റ് മോട്ടോര്‍ വാഹനങ്ങളുടെ ലൈസന്‍സിനാണ് ഈ വ്യവസ്ഥ. ഓട്ടോമാറ്റിക് വാഹനം ഉപയോഗിച്ചാണ് ലൈസന്‍സ് എടുക്കുന്നതെങ്കിലും ഗിയര്‍ ഉള്ള വാഹനം ഓടിക്കുന്നതിന് തടസമുണ്ടാകില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6