അമ്മയോടുള്ള സ്നേഹം പ്രകടിപ്പിക്കാൻ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകുന്നവർക്കിടയിൽ, അമ്മയുടെ ബാധ്യതകൾ തീർത്ത് മാതൃകയാവുകയാണ് 17-കാരനായ അമൻ ദുഗ്ഗൽ.
അമ്മയുടെ 12 ലക്ഷത്തോളം രൂപയുടെ (10,000 പൗണ്ട്) കടം വീട്ടിയാണ് അമൻ തന്റെ കുടുംബത്തെ അത്ഭുതപ്പെടുത്തിയത്. ഇതിന്റെ വൈകാരികമായ വീഡിയോ അമൻ തന്നെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. തന്റെ ജീവിതത്തിലെ ‘ഏറ്റവും സവിശേഷയായ സ്ത്രീ’ എന്നാണ് അമൻ അമ്മയെ വിശേഷിപ്പിക്കുന്നത്. തനിക്ക് വേണ്ടി ഇതുവരെ ചെയ്ത എല്ലാ കാര്യങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് അമൻ പണം അമ്മയുടെ കൈകളിൽ ഏൽപ്പിച്ചത്.
കടം വീട്ടിയ വിവരം അറിഞ്ഞതോടെ വികാരാധീനയായ അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് മകനെ കെട്ടിപ്പിടിക്കുന്ന രംഗം സോഷ്യൽ മീഡിയയിൽ പലരുടെയും കണ്ണ് നിറയിച്ചു. “ഇത് അമ്മയുടെ എല്ലാ കടങ്ങളും വീട്ടാൻ വേണ്ടിയുള്ളതാണ്, ഇനി മുതൽ എല്ലാ മാസവും നമ്മുടെ ബില്ലുകൾ അടയ്ക്കാൻ എനിക്ക് കഴിയുമെന്ന് ഞാൻ ഉറപ്പു നൽകുന്നു” എന്ന അമന്റെ വാക്കുകൾ വലിയ പ്രശംസയാണ് നേടുന്നത്. ഇത്ര ചെറിയ പ്രായത്തിൽ തന്നെ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത അമനെ അഭിനന്ദിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നത്. മകൻ നൽകിയ ഈ സർപ്രൈസ് ശരിക്കും അമ്മയ്ക്ക് ലഭിച്ച ഏറ്റവും വലിയ നിധിയായി മാറി.
അമ്മയുടെ 12 ലക്ഷത്തിന്റെ കടം വീട്ടി 17-കാരന്റെ സർപ്രൈസ്; ഹൃദയസ്പർശിയായ വീഡിയോ വൈറൽ
No Comment.