Skip to content

chithrodayamflashnews.com

November 29, 2026 8:18 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുട്ടിക്കാലം മുതല്‍ കാണാന്‍ ആഗ്രഹിക്കുന്ന സ്വപ്നം; മുംബൈയില്‍ നിന്ന് കോഴിക്കോട്ടെക്കുള്ള വിമാനത്തില്‍ വിന്‍ഡോ സീറ്റിനടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ട് ഹൃദയം പടപടാ മിടിച്ചു, കൈകള്‍ വിറച്ചു; ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ- ഏകദേശം രണ്ട് മണിക്കൂര്‍ – ഞാന്‍ മറ്റൊരു ലോകത്തായിരുന്നു;എ.ആര്‍ റഹ്മാനെ കണ്ട സന്തോഷം പങ്കിട്ട് റിമി ടോമി

”ഇത് എനിക്ക് ഒരു സാധാരണ ദിവസമല്ല… ചില ദിവസങ്ങള്‍ നേരത്തെ വിധി എഴുതിക്കഴിഞ്ഞതാണ്. തീര്‍ത്തും യാദൃശ്ചികമായിട്ടാണ് മുംബൈയില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള ഫ്ളൈറ്റ് യാത്രയ്ക്കിടെ ഇതിഹാസ താരം സാക്ഷാല്‍ എ ആര്‍ റഹ്മാനെ കണ്ടുമുട്ടിയത്. ഒരു സെല്‍ഫി ചിത്രം എന്റെ ജീവിതത്തില്‍ ഇത്രയും വിലപ്പെട്ടതാവുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.

എന്റെ കുട്ടിക്കാലം മുതല്‍ ഇദ്ദേഹത്തെ ഒന്ന് നേരില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ ഇത് ഇങ്ങനെ സംഭവിക്കും എന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഞാന്‍ വിമാനത്തില്‍ കയറി എന്റെ സീറ്റില്‍ ഇരുന്ന ഉടനെ ഒരാള്‍ എന്നോട് സംസാരിച്ചു, ‘എന്റെ പേര് കാര്‍ത്തിക്, ഞാന്‍ എ. ആര്‍. റഹ്മാന്‍ സാറിന്റെ അസിസ്റ്റന്റ് ആണ്. ഒരു ടിവി ഷോയില്‍ നിങ്ങള്‍ പാടിയ കണ്ണാളനേ എന്ന ഗാനം ഞാന്‍ കേട്ടിട്ടുണ്ട്, റഹ്മാന്‍ സാര്‍ ഇവിടെ ഇരിക്കുന്നുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു….’ എന്ന്.

വിന്‍ഡോ സീറ്റിന്റെ അടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സന്തോഷം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു നിറഞ്ഞു… ടേക്ക് ഓഫ് മുതല്‍ ലാന്‍ഡിംഗ് വരെ- ഏകദേശം രണ്ട് മണിക്കൂര്‍ – ഞാന്‍ മറ്റൊരു ലോകത്തായിരുന്നു.

എന്റെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു, കൈകള്‍ വിറയ്ക്കുന്നുണ്ടായിരുന്നു…ഞാന്‍ എന്നോട് തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു, ഇത് യഥാര്‍ത്ഥമാണോ, അതോ ഞാന്‍ സ്വപ്നം കാണുകയാണോ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളില്‍ ഒന്ന്…എനിക്ക് ഒരു വാക്ക് മാത്രമേ പറയാന്‍ കഴിഞ്ഞുള്ളൂ, ‘ഇത് എന്റെ സ്വപ്നമാണ്…’അതിനുശേഷം, വാക്കുകളൊന്നും പുറത്തുവന്നില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6