കുടയത്തൂർ: കുടയത്തൂർ പാലത്തിന് സമീപം കുളിക്കടവിൽ നിന്നും പുഴയിൽ വീണ് ഒഴുക്കിൽപ്പെട്ട വീട്ടമ്മയ്ക്ക് പതിനാറുകാരി രക്ഷകയായി മാറി. കുടയത്തൂർ പണാപറമ്പിൽ ജയയാണ് (50) കുളിക്കാൻ എത്തി യപ്പോൾ അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച
വൈകിട്ട് 4ന് ആയിരുന്നു സംഭവം. പരപ്പും കര വാണിയപ്പുരയിൽ അജി-സിനി ദമ്പതി കളുടെ മകൾ പൊന്നു എന്ന് വിളിക്കുന്ന കീർത്തനയാണ് അവസരോചിതമായ ഇട പെടലിലൂടെ ഒരു ജീവൻ രക്ഷിച്ചത്. വീട്ടിൽ നിന്നും കുടയത്തൂർ ജങ്ഷനിലേക്ക് നടന്നുവരികയായിരുന്നു സഹോദരങ്ങളായ മിന്നുവും പൊന്നുവും.
ആ സമയത്താണ് കുടയത്തൂർ പാലത്തിനടിയിലുള്ള കുളിക്കടവിൽ ജയ അപകട ത്തിൽപ്പെട്ടത് മനസിലാക്കിയത്. പിന്നെ മറ്റൊന്നും ചിന്തിക്കാതെ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. തുണി അലക്കി കൊ ണ്ടിരുന്ന ജയയുടെ തുണി വെള്ളത്തിലേക്ക് ഒഴുകി പോയി. ഇത് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ജയ മാത്രമാണ് കുളിക്കടവിൽ ഉണ്ടായിരുന്നത്.
വെള്ളത്തിൽ മുങ്ങി താഴുന്ന ജയയെ പാലത്തിൽ നിന്നും കീർത്തന കാണുകയായി രുന്നു. കുടയത്തൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് പൊന്നു എന്നു വിളിക്കുന്ന കീർത്തന. ചടു ലമായ നീക്കത്തിലൂടെ ഒരു ജീവൻ രക്ഷിച്ച കീർത്തന നാടിന്റെ അഭിമാനമായി മാറി.
ഈ പൊന്നു രക്ഷാ കീർത്തനം… ഒഴുക്കിൽപ്പെട്ടയാളുടെ ജീവൻ രക്ഷിച്ച് നാടിന്റെ പൊന്നായി മാറി പൊന്നു
No Comment.