Skip to content

chithrodayamflashnews.com

November 29, 2026 12:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

അച്ഛൻ അന്ന് കരഞ്ഞത് എന്തിന് എന്ന് തുറന്നു പറഞ്ഞ്:-കുഞ്ഞാറ്റ

മലയാളസിനിമാലോകത്തിലേക്ക് നായികയായി അരങ്ങേറുന്ന മകൾ തേജാലക്ഷ്മിയെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയപ്പോൾ വികാരാധീനനായി കണ്ണുകൾ നിറഞ്ഞ മനോജ് കെ.ജയന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു.

അന്ന് ഉർവശിയെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു മനോജ് കൈ.ജയന്റെ തൊണ്ടയിടറിയതും വാക്കുകൾ മുറിഞ്ഞതും. അന്ന് മനോജ് കെ.ജയന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച് ചെറുപുഞ്ചിരിയോടെ അടുത്തിരുന്ന കുഞ്ഞാറ്റയെ, ഓർക്കാത്തവർ ഉണ്ടാവില്ല.

അത്തരത്തിലുള്ള സാഹചര്യത്തെ പുഞ്ചിരിയോടെ നേരിടാൻ തന്നെ പാകപ്പെടുത്തിയത് എങ്ങനെയെന്ന് മനസ്സു തുറക്കുകയാണ് തേജാലക്ഷ്മി. വനിതയ്ക്ക് അനുവദിച്ച അഭിമുഖത്തിലെ താരത്തിന്റെ വാക്കുകൾ ഇങ്ങനെ…;

“ഞാൻ കാര്യങ്ങളെ ലൈറ്റായി കാണുന്ന ആളാണ്. ചെറുപ്പം മുതലേ മിക്ക കാര്യങ്ങളും അങ്ങനെ അഭിമുഖീകരിക്കാനാണ് ശീലിച്ചിട്ടുള്ളത്. എന്താണെങ്കിലും കുറച്ച് ചിൽ ആയിട്ട്,കുറേയൊന്നും ആലോചിക്കാതെ എടുക്കാനാണ് പൊതുവെ എനിക്കിഷ്ടം.

ഒരു കാര്യവും കൂടുതൽ സീരിയസ് ആയി എടുത്ത് വേറെ രീതിയിൽ ചിന്തിച്ചു പോകാറില്ല. അച്ഛൻ അന്ന് എന്റെ കുഞ്ഞുന്നാളിലെ കുറേ കാര്യങ്ങളൊക്കെ ആലോചിച്ചാണ് ഇമോഷണൽ ആയത്. ഞങ്ങൾ രണ്ട് പേരും മാത്രമുള്ള കുറേ കാര്യങ്ങളുണ്ട്. വളരെ പേഴ്സണൽ ആയ കാര്യങ്ങൾ. അതൊക്കെ ആലോചിച്ചിട്ടാണ്.

താരതമ്യേനെ ഞാൻ കുറച്ച് മനക്കട്ടിയുള്ളയാളാണ്. കട്ടികാണിക്കുന്ന ആളാണ്. മനസിൽ പാവമാണെങ്കിലും, ബോൾഡ് ആകാൻ ശ്രമിക്കുന്ന ആളാണ്. പക്ഷേ, ഞാൻ വളരെ ഇമോഷനൽ ആകുന്ന സാഹചര്യങ്ങളുണ്ട്. എന്നാൽ ഞാൻ ഇമോഷനൽ ആകുന്നത് മറ്റുള്ളവരെ കാണിക്കാൻ ഇഷ്ടമല്ല. എന്റെ സ്വകാര്യതയിൽ എന്റെ ഇമോഷൻസുമായി ഇരിക്കുന്നതാണ് ഇഷ്ട‌ം.”

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6