Skip to content

chithrodayamflashnews.com

July 15, 2026 3:10 am
Asnap 1409

ഒറ്റുകാരനെ നാട് തിരിച്ചറിയും’; കണ്ണൂരിൽ വി കുഞ്ഞികൃഷ്‌ണനെതിരെ വ്യാപക പോസ്റ്ററുകൾ

ടി ഐ മധുസൂദനൻ എംഎൽഎയും സംഘവും രക്തസാക്ഷി ഫണ്ട് കട്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണനെതിരെ പയ്യന്നൂരിൽ വ്യാപക പോസ്റ്ററുകൾ. ‘ഒറ്റുകാരനെ നാട് തിരിച്ചറിയും’ എന്ന് പോസ്റ്ററിൽ പറയുന്നു. അതിനിടെ, കുഞ്ഞികൃഷ്ണനെ തള്ളി പാർട്ടിയും രം​ഗത്തെത്തി. ആരോപണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും രാഷ്ട്രീയ ശത്രുക്കളുടെ കോടാലികൈയായി കുഞ്ഞികൃഷ്ണൻ മാറിയെന്നും കണ്ണൂർ ജില്ലാ നേതൃത്വം പ്രതികരിച്ചു.

അതേസമയം, പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറിയിൽ വി കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങളടക്കം ചർച്ച ചെയ്യാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി യോഗം നാളെ ചേരും. സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലാകും യോഗം. പാർട്ടിയെ പ്രതിരോധത്തിലാക്കിയ പരസ്യപ്രസ്താവനയിൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വി കുഞ്ഞികൃഷ്ണനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.പയ്യന്നൂർ എംഎല്‍എ ടി ഐ മധുസൂദനനും സംഘവും പാർട്ടി രക്തസാക്ഷി ഫണ്ടിൽ ഉൾപ്പെടെ ഒരുകോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണ് വി കുഞ്ഞികൃഷ്ണൻ നടത്തിയത്. ധൻരാജ് രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, പാർട്ടി ഓഫീസ് നിർമാണ ഫണ്ട്, എന്നിങ്ങനെ മൂന്ന് ഫണ്ടുകളിൽ നിന്നാണ് തിരിമറി നടത്തിയത്. ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തെളിവ് സഹിതം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി എടുക്കാതെ പാർട്ടി തന്നെ നിശബ്ദനാക്കാനാണ് ശ്രമിച്ചതെന്നും ഒരു അഭിമുഖത്തിൽ വി കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6