പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിൽ ഗവ.ആയുർവേദകോളേജി ന് സമീപം വെച്ച് ഇന്നലെ രാത്രി 1.10 ന് ഇൻസ്പെക്ടർ കെ.ജെ.വിനോയിയും ഡൻസാഫ് ടീമും ചേർന്നാണ് 4.660 ഗ്രാം എം.ഡി.എം.എയും 15.930 ഗ്രാം കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടിയത്.കോരൻപീടിക അങ്ങേത്ത്ചാലിൽ വീട്ടിൽ എ.സി.സജ്ജാദ്(30), കാസർഗോഡ് അമ്പലത്തറ നായിക്കുട്ടിപ്പാറയിലെ കളരിക്കൽ വീട്ടിൽ പി.പ്രവീൺ(27) എന്നിവരാണ് പിടിയിലായത്.
സജ്ജാദ് നിരവധി കേസുകളിൽ പ്രതിയാണ്.
എ.എസ്.ഐ പ്രകാശൻ, സീനിയർ സി.പി.ഒമാരായ രതീഷ്, രാജേഷ്, ഡ്രൈവർ സി.പി.ഒ രതീഷ്കുമാർ, ഡാൻസാഫ് ടീമം അംഗങ്ങളായ ബിനേഷ്, സജിത്ത്, ശ്രീജിത്ത്, നിശാന്ത് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
No Comment.