Skip to content

chithrodayamflashnews.com

July 15, 2026 3:10 am
Asnap 1409

മരുന്ന് സ്ട്രിപ്പിലെ ചുവന്ന വര എന്തിന്? അവഗണിക്കരുത്!

മരുന്ന് സ്ട്രിപ്പുകൾക്ക് കുറുകെ ലംബമായി കാണുന്ന ചുവന്ന വര കേവലം ഒരു ഡിസൈൻ അല്ല, മറിച്ച് രോഗികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് ചിഹ്നമാണ

മരുന്ന് വാങ്ങുമ്പോൾ അതിന്റെ പാക്കറ്റിൽ വ്യത്യസ്തമായ മാർക്കുകൾ, ലേബലുകൾ തുടങ്ങിയവ ശ്രദ്ധിച്ചിട്ടുണ്ടോ? നമ്മൾ ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് മരുന്ന് വാങ്ങുമ്പോൾ പാക്കറ്റിലെ അക്ഷരങ്ങൾക്കോ മറ്റ് അടയാളങ്ങൾക്കോ പലപ്പോഴും വലിയ പ്രാധാന്യം നൽകാറില്ലെങ്കിലും ഈ അടയാളങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. അത്തരത്തിലൊന്നാണ് മരുന്ന് സ്ട്രിപ്പുകൾക്ക് മുകളിലെ ചുവന്ന വര.

മരുന്ന് സ്ട്രിപ്പുകൾക്ക് കുറുകെ ലംബമായി കാണുന്ന ചുവന്ന വര കേവലം ഒരു ഡിസൈൻ അല്ല, മറിച്ച് രോഗികളുടെ സുരക്ഷ മുൻനിർത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം നടപ്പിലാക്കിയ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ് ചിഹ്നമാണ്. ഇന്ത്യയിൽ ‘റെഡ് ലൈൻ ക്യാമ്പയിൻ’ എന്ന പേരിലാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. സാധാരണക്കാർക്ക് ഡോക്ടറുടെ കുറിപ്പടിയില്ലാതെ ലഭിക്കേണ്ട മരുന്നുകളും അല്ലാത്തവയും തമ്മിൽ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടിയാണ് ഈ നിറം നൽകിയിരിക്കുന്നത്.

മരുന്ന് പാക്കറ്റിൽ ചുവന്ന വര ഉണ്ടെങ്കിൽ അത് അർഥമാക്കുന്നത്, ആ മരുന്ന് ഒരു അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ ഷോപ്പുകൾ വിൽക്കാൻ പാടില്ല എന്നാണ്. പ്രധാനമായും ആന്റിബയോട്ടിക്കുകൾ, ഉയർന്ന വീര്യമുള്ള വേദനസംഹാരികൾ, ഉറക്കഗുളികകൾ, സൈക്കോട്രോപിക് മരുന്നുകൾ എന്നിവയുടെ സ്ട്രിപ്പുകളിലാണ് ഈ വര കാണപ്പെടുന്നത്. ഇത്തരം മരുന്നുകൾ സ്വയം ചികിത്സയ്ക്കായി ഉപയോഗിക്കുന്നത് ശരീരത്തിന് വലിയ ആഘാതങ്ങൾ സൃഷ്ടിക്കും. രോഗലക്ഷണങ്ങൾ കണ്ടാലുടൻ മെഡിക്കൽ സ്റ്റോറിൽ പോയി സ്വന്തം ഇഷ്ടപ്രകാരം മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം നമ്മുടെ ഇടയിൽ വ്യാപകമാണ്. ഈ പ്രവണതയ്ക്ക് തടയിടുകയും സുരക്ഷിതമായ മരുന്ന് ഉപയോഗം ഉറപ്പാക്കുകയുമാണ് ഈ വരയുടെ പ്രാഥമിക ലക്ഷ്യം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6