Skip to content

chithrodayamflashnews.com

November 29, 2026 12:00 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

കാശ്മീർ യാത്ര കണ്ണീർയാത്രയായി, വീട്ടുമുറ്റത്ത് കാത്തിരുന്ന മാതാപിതാക്കളുടെ നെഞ്ചുതകർത്ത് ആ വാർത്തയെത്തി, കണ്ണീരോടെ നാദാപുരം…

നാദാപുരം: ആഘോഷങ്ങൾക്കായി പോയ യാത്ര പാതിവഴിയിൽ മുറിഞ്ഞു. ഉറ്റവർക്കും, സുഹൃത്തുക്കൾക്കും തീരാനൊമ്പരമായി മുഹമ്മദ് മിഥിലാജ് യാത്രയായി. സുഹൃത്തുക്കൾക്കൊപ്പം കാശ്മീരിലെ മനോഹരമായ കാഴ്ചകൾ കണ്ട് മടങ്ങുന്നതിനിടെയാണ് വിധി മരണത്തിന്റെ രൂപത്തിൽ ആ യുവാവിനെ തട്ടിയെടുത്തത്.

നാദാപുരം പുളിയാവ് നാഷണൽ കോളേജിലെ ബി.ബി.എ അവസാന വർഷ വിദ്യാർത്ഥിയായ മിഥിലാജ്, പഠനകാലത്തെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങൾ പങ്കിടാനാണ് സഹപാഠികൾക്കൊപ്പം കാശ്മീരിലേക്ക് പോയത്. യാത്രയുടെ ഓരോ നിമിഷവും ക്യാമറയിലും മനസ്സിലും പകർത്തി മടങ്ങവേ, ഡൽഹിയിൽ വെച്ചാണ് വില്ലനായി കടുത്ത വയറുവേദന എത്തിയത്..

വയറുവേദന അനുഭവപ്പെട്ട ഉടൻ തന്നെ കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കൾ മിഥിലാജിനെ ഡൽഹിയിലെ ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധരായ ഡോക്ടർമാരുടെ പരിചരണവും സുഹൃത്തുക്കളുടെ പ്രാർത്ഥനകളും ഫലം കണ്ടില്ല. അല്പസമയത്തിനകം ആ പ്രിയപ്പെട്ട സുഹൃത്ത് ലോകത്തോട് വിടപറഞ്ഞു. സ്വപ്നങ്ങളുടെ ഹിമശൃംഗങ്ങൾ കണ്ട് മടങ്ങേണ്ടിയിരുന്ന യാത്ര, പ്രിയപ്പെട്ടവന്റെ ചേതനയറ്റ ശരീരവുമായി തിരിച്ചുവരേണ്ടി വന്നതിന്റെ ആഘാതത്തിലാണ് സഹപാഠികൾ.

മേലെ പൂക്കോം പ്രിയദർശിനി ബസ് സ്റ്റോപ്പിന് സമീപം ഇടക്കാടൻ വീട്ടിൽ ഇസ്മയിലിന്റെയും, നജ്‌മയുടെയും മകനാണ് മിഥിലാജ്. തന്റെ മകൻ സന്തോഷത്തോടെ തിരിച്ചുവരുന്നതും കാത്തിരുന്ന ആ മാതാപിതാക്കൾക്ക് മുന്നിലേക്ക് എത്തിയത് താങ്ങാനാവാത്ത ഈ വിയോഗ വാർത്തയാണ്. ദുബായിലുള്ള സഹോദരൻ നിഹാലും നുസ്റീനയും ഉൾപ്പെടെയുള്ള ഉറ്റവരും ഈ വിയോഗത്തിൽ തകർന്നിരിക്കുകയാണ്. മിഥിലാജിന്റെ വേർപാടിൽ നാദാപുരം നാഷണൽ കോളേജും നാടും ഒന്നടങ്കം വിതുമ്പുകയാണ്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6