Skip to content

chithrodayamflashnews.com

November 29, 2026 8:42 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മകൻ്റെ മരണം താങ്ങാനായില്ല, മണിക്കൂറുകൾക്കുള്ളിൽ അമ്മയും യാത്രയായി…

അടൂർ: വിധി കാത്തുവെച്ച ഇരട്ട വിയോഗത്തിൻ്റെ നടുക്കത്തിലാണ് താഴത്തുകുളക്കട ഗ്രാമം. മകൻ്റെ അപ്രതീക്ഷിത മരണ വാർത്തയറിഞ്ഞതിന് പിന്നാലെ അമ്മയും ഈ ലോകത്തോടു വിടപറഞ്ഞു. താഴത്തുകുളക്കട കുരുമ്പേലഴികത്ത് വീട്ടിൽ പരേതനായ കെ.കെ. നാരായണൻ നായരുടെ ഭാര്യ സാവിത്രിയമ്മ, മകൻ ഹരിലാൽ എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണപ്പെട്ടത്..

പൂവറ്റൂരിൽ ‘സാരഥി ഇലക്ട്രിക്കൽസ്’ എന്ന സ്ഥാപനം നടത്തിവരികയായിരുന്ന ഹരിലാലിന് ഇന്നലെ വൈകുന്നേരം കടയിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാന്‍ ആയില്ല.

പ്രിയപ്പെട്ട മകൻ്റെ മരണവാർത്തയറിഞ്ഞ സാവിത്രിയമ്മയ്ക്ക് ഇന്നലെ രാത്രിയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുക ആയിരുന്നു. തുടർന്ന് അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുക ആയിരുന്നു.
​നാടിനെ കണ്ണീരിലാഴ്ത്തിയ ഈ അമ്മയുടെയും, മകൻ്റെയും സംസ്കാര ചടങ്ങുകൾ ഇന്ന് ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ നടക്കും…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6