വിവാഹമെന്നത് ഏതൊരു പെൺകുട്ടിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നമാണ്. ആ സുദിനത്തിൽ പ്രിയപ്പെട്ട അച്ഛന്റെ കൈപിടിച്ച് മണ്ഡപത്തിലേക്ക് നടക്കണമെന്നും അച്ഛന്റെ അനുഗ്രഹം വാങ്ങണമെന്നും ആഗ്രഹിക്കാത്ത മക്കളുണ്ടാകില്ല. എന്നാൽ വിധിയുടെ കളികൾ ചിലപ്പോൾ അപ്രതീക്ഷിതമായിരിക്കും.
കൊല്ലം എൻ.എസ് സഹകരണ ആശുപത്രിയിലെ ഐ.സി.യു കഴിഞ്ഞദിവസം അത്തരമൊരു വികാരനിർഭരമായ നിമിഷത്തിന് സാക്ഷിയായി. വിവാഹത്തിന് തൊട്ടുമുമ്പുള്ള ദിവസം ഉണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന അച്ഛനെ കാണാൻ വിവാഹവേഷത്തിൽ തന്നെ മകളും ഭർത്താവും എത്തി.

മണ്ഡപത്തിൽ വെച്ച് അച്ഛന്റെ സാന്നിധ്യം മിസ്സ് ചെയ്തെങ്കിലും, വിവാഹശേഷം നേരെ ആശുപത്രിയിലേക്ക് എത്തി അച്ഛന്റെ അനുഗ്രഹം വാങ്ങുകയായിരുന്നു ഈ നവദമ്പതികൾ. ഐ.സി.യു ബെഡിൽ കിടക്കുന്ന അച്ഛന്റെ കൈകൾ ചേർത്തുപിടിച്ചും ചുംബനം നൽകിയും അവർ സ്നേഹം പങ്കുവെച്ചപ്പോൾ കണ്ടുനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ശാരീരികമായ അവശതകൾക്കിടയിലും തന്റെ മകളെയും മരുമകനെയും വിവാഹ വസ്ത്രത്തിൽ കണ്ടപ്പോൾ ആ അച്ഛന്റെ മുഖത്തുണ്ടായ ആശ്വാസവും സന്തോഷവും വാക്കുകൾക്ക് അതീതമായിരുന്നു.
സ്നേഹത്തേക്കാൾ വലിയ മരുന്നില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുന്നതായിരുന്നു ഈ കാഴ്ച.
Join our affiliate community and earn more—register now!