Skip to content

chithrodayamflashnews.com

Asnap 1409

ചെല്ലാനത്ത് സ്കൂട്ടറിനെ മറികടന്നെത്തിയ സ്വകാര്യ ബസ് റോഡിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചുതെറിപ്പിച്ചു, 8 വയസ്സുകാരന് ദാരുണാന്ത്യം…

കൊച്ചി: എറണാകുളം ജില്ലയിലെ ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് 8 വയസുകാരൻ ദാരുണമായി മരിച്ചു. നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് അപകടം നടന്നത്. സ്കൂട്ടറിനെ മറികടന്നുപോയ ബസ് റോഡിലൂടെ നടന്നുപോയ കുട്ടിയെ ഇടിച്ചെന്നാണ് സ്ഥലത്ത് നിന്ന് ലഭിക്കുന്ന വിവരം..

മരിച്ച കുട്ടിയുടെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട് അന്വേഷണം ആരഭിച്ചിട്ടുണ്ട്…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6