സിനിമയൊക്കെ എന്റെ ജീവിതത്തിൽ ഒരുപാട് വേദനയുണ്ടാക്കിയിട്ടുണ്ട്. അതേക്കുറിച്ച് ഞാൻ എഴുതിയിട്ടില്ലെന്ന് മാത്രം. ആ സിനിമ അഭിനയിക്കാൻ പോയപ്പോൾ അതിലൊരു ബലാത്സംഗ സീനുണ്ട്. ഈ കുട്ടി ജോലിയ്ക്ക് വേണ്ടിയൊരു ഇന്റർവ്യുവിന് പോകുന്നു, പിന്നീട് സഹോദരൻ വരുമ്പോഴാണ് ബലാത്സംഗം ചെയ്തുവെന്ന് മനസിലാകുന്നത്. അവിടെയൊരു ബലാത്സംഗ രംഗമുണ്ടായിരുന്നു. അത് കട്ട് ചെയ്തു കളഞ്ഞതാണ്.പ്രതാപചന്ദ്രനായിരുന്നു ആ രംഗത്തിൽ അഭിനയിച്ചത്. അന്ന് ബാലൻ കെ നായരും പ്രതാപചന്ദ്രനും സീൻ റിയലിസ്റ്റിക് ആക്കാൻ ഭയങ്കരമായി ആക്രമിക്കും. അങ്ങനെ ഭയങ്കരമായി ആക്രമിക്കുകയും ബ്ലൗസ് കീറുകയുമൊക്കെ ചെയ്തു. അതിന്റെയൊന്നും ആവശ്യമില്ല. അങ്ങോട്ടും ഇങ്ങോട്ടും ഓടിയാലൊക്കെ മതി. ആ സമയത്ത് കമൽഹാസൻ അവിടെ ഉണ്ടായിരുന്നു. അദ്ദേഹം പെട്ടെന്ന് ഓടി വന്നു. ഞാൻ അതൊന്നും പുസ്തകത്തിൽ എഴുതിയിട്ടില്ല. രാജശേഖരൻ ആയിരുന്നു സംവിധായകൻ. രാജേട്ടൻ ഈ സീൻ പൂർണമായും കട്ട് ചെയ്തു കളയാം എന്ന് പറഞ്ഞു. അങ്ങനെ ആ സീൻ പൂർണമായും എടുത്തു കളഞ്ഞ
ബലാത്സംഗ രംഗത്തിനിടെ ബ്ലൗസ് വലിച്ചു കീറി, ഭയങ്കരമായി ആക്രമിച്ചു; കമൽഹാസൻ ഇടപെട്ടു : ഭാഗ്യലക്ഷ്മി
No Comment.