Skip to content

chithrodayamflashnews.com

November 29, 2026 12:50 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സിനിമയിൽ തിളങ്ങി നില്‍ക്കുമ്പോഴാണ് അരവിന്ദ് സ്വാമിയ്ക്ക് പരുക്കേല്‍ക്കുന്നതും കിടപ്പിലാകുന്നതും. ഒന്നര വര്‍ഷത്തോളം താന്‍ അനുഭവിച്ചത് കടുത്ത വേദനയാണെന്നാണ് അരവിന്ദ് സ്വാമിപറയുന്നത്.

മെല്‍ബണ്‍ ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ സംസാരിക്കുകയായിരുന്നു താരം. സര്‍ജറി ചെയ്യേണ്ടെന്നായിരുന്നു തന്റെ തീരുമാനം. അതുകാരണം ഒന്നര വര്‍ഷം താന്‍ വേദന സഹിച്ചുവെന്നും താരം പറയുന്നു.

ഒടുവില്‍ സര്‍ജറി ചെയ്യാമെന്ന് കരുതിയിരിക്കെയാണ് താന്‍ കേരളത്തില്‍ നിന്നുള്ളൊരു ആയുര്‍വേദ വിദഗ്ധനെ കണ്ടുമുട്ടുന്നത്. അന്ന് തന്റെ ചുറ്റുമുള്ളവരെല്ലാം അലോപ്പതിയ്ക്ക് വേണ്ടിയായിരുന്നു വാദിച്ചത്. ആയുര്‍വേദയുടെ സാധ്യതകള്‍ താനും തിരിച്ചറിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെയാണ് താന്‍ അദ്ദേഹത്തെ കണ്ടുമുട്ടുന്നതെന്നാണ് അരവിന്ദ് സ്വാമി പറയുന്നത്.

”ഒന്നരവര്‍ഷം ഞാന്‍ കടുത്ത വേദന അനുഭവിച്ചു. നടക്കാന്‍ സാധിച്ചിരുന്നില്. പക്ഷെ മൂന്ന് ദിവസത്തിനുള്ളില്‍ അദ്ദേഹം എന്നെ നടക്കാന്‍ പ്രാപ്തനാക്കി. അത് എനിക്ക് വര്‍ക്കായി. എന്റെ തെരഞ്ഞെടുപ്പുകളുടെ അടിസ്ഥാനത്തില്‍ നിങ്ങളും പ്രവര്‍ത്തിക്കണം എന്നല്ല പറയുന്നത്. എനിക്കത് വര്‍ക്കായി എന്നാണ് പറയുന്നത്” താരം പറയുന്നു.

തന്റെ അനുഭവം മാത്രമാണ് പറഞ്ഞതെന്നും അരവിന്ദ് സ്വാമി പറയുന്നു. ആയുര്‍വേദയില്‍ ഒരുപാട് അറിവുണ്ടെന്നും അതാണ് തനിക്ക് വര്‍ക്കായതെന്നും പറയുന്ന അരവിന്ദ് സ്വാമി സമാനമായ രീതിയില്‍ അലോപ്പതിയിലും അറിവുണ്ടെന്നും അതും തനിക്ക് ഗുണമായിട്ടുണ്ടെന്നും പറയുന്നു. ആ 18 മാസം ശാരീരിക ബുദ്ധിമുട്ടുകളേക്കാള്‍ മാനസികമായ പ്രശ്‌നങ്ങളാണ് താന്‍ നേരിട്ടതെന്നും അരവിന്ദ് സ്വാമി പറയുന്നു. സുഖപ്പെട്ടുവെങ്കിലും മുന്നോട് പോകാന്‍ താന്‍ ശങ്കിച്ചു നില്‍ക്കുകയായിരുന്നു.

സിനിമയില്‍ നിന്നെല്ലാം മാറി നില്‍ക്കുന്ന സമയത്താണ് അരവിന്ദ് സ്വാമിയെ തേടി മണിരത്‌നം കടല്‍ എന്ന സിനിമയുമായി എത്തുന്നത്. ”13 വര്‍ഷമായി മാറി നിന്നിട്ട്. വീണ്ടുമൊരു സിനിമ ചെയ്യുമെന്ന് കരുതിയിരുന്നില്ല. എനിക്ക് ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. മരുന്നുകള്‍ കാരണം ഞാന്‍ വണ്ണം വച്ചിരുന്നു. മുടി കൊഴിഞ്ഞു. അഭിനയിക്കാന്‍ ഒട്ടും തയ്യാറായിരുന്നില്ല” താരം പറയുന്നു.

ഒടുവില്‍ മണിരത്‌നത്തിന്റെ നിര്‍ബന്ധത്തിന് അരവിന്ദ് സ്വാമി വഴങ്ങി. കടല്‍ ബോക്‌സ് ഓഫീസില്‍ വിജയം നേടിയില്ലെങ്കിലും അരവിന്ദ് സ്വാമിയുടെ തിരിച്ചുവരവിന് ആ ചിത്രമൊരു കാരണമായി. ഗാന്ധി ടോക്‌സ് ആണ് അരവിന്ദ് സ്വാമിയുടെ പുതിയ ചിത്രം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6