Skip to content

chithrodayamflashnews.com

Asnap 1409

പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു; പോക്സോ കേസില്‍ പൂജാരി അറസ്റ്റില്‍

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ പൂജാരിയെ വടകര പോലിസ് അറസ്റ്റ്ചെയ്തു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി എസ്. സമ്പത്തി (30) നെയാണ് ബെംഗളൂരുവില്‍നിന്ന് പോലിസ് പിടികൂടിയത്.പരിചയക്കാരിയായ സ്ത്രീയുടെ സ്‌കൂള്‍വിദ്യാര്‍ഥികളായ രണ്ട് കുട്ടികളെ പീഡിപ്പിച്ചെന്ന പരാതിയിലാണ് സമ്പത്തിനെതിരേ പോലിസ് പോക്സോ കേസ് രജിസ്റ്റര്‍ചെയ്തിരുന്നത്. വിദേശത്തായിരുന്ന സ്ത്രീ മക്കളെ പരിപാലിക്കാനായാണ് ഇയാളെ ഏല്‍പ്പിച്ചത്. തുടര്‍ന്ന് കുട്ടികള്‍ക്കൊപ്പം താമസിച്ചുവരുന്നതിനിടെയാണ് കഴിഞ്ഞ ഒന്നരവര്‍ഷമായി ഇയാള്‍ ഉപദ്രവം കാട്ടിയതെന്നാണ് പരാതിയിലുള്ളത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പ്രതി, ശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുകയുംചെയ്തിരുന്നു. കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പോലിസ് സമ്പത്തിനെതിരേ കേസെടുത്തത്. തുടര്‍ന്ന് ഡല്‍ഹിയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ ബെംഗളൂരുവില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ബെംഗളൂരു, മൈസൂരു, ഡല്‍ഹി എന്നിവിടങ്ങളിലും കേരളത്തില്‍ മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവില്‍, പേരാമ്പ്ര എന്നിവിടങ്ങളിലും പ്രതി പൂജാരിയായി പ്രവര്‍ത്തിച്ചിരുന്നതായി പോലിസ് പറഞ്ഞു. വടകര പോലിസ് എസ്എച്ച്ഒ കെ. മുരളീധരന്റെ മേല്‍നോട്ടത്തില്‍ സബ് ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്.എം.കെ, എഎസ്ഐ മാരായ ഗണേഷന്‍, സിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ്ചെയ്തത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6