Skip to content

chithrodayamflashnews.com

November 28, 2026 7:35 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

കുഞ്ഞ് ജീവന്‍ രക്ഷിച്ച ആ ബ്രേക്കിംഗ്! ഷിനോജിനെ ആദരിച്ച് എംവിഡി; കൊടിയത്തൂരിൽ കുഞ്ഞിന് രക്ഷകനായി ബസ് ഡ്രൈവറെ പൊന്നാട അണിയിച്ച് മോട്ടോര്‍ വാഹന വകുപ്പ്

കോഴിക്കോട് | കൊടിയത്തൂരില്‍ റോഡിന് കുറുകേ ഓടിയ കുട്ടിയെ മനസാന്നിധ്യമൊന്നു കൊണ്ട് മാത്രം രക്ഷപ്പെടുത്തിയ സ്വകാര്യബസ് ഡ്രൈവര്‍ ഷിനോജിനെ ആദരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍റില്‍ വെച്ച് അരീക്കോട് സ്വദേശി ഷിനോജിനെ ആദരിച്ചത്. ഓട്ടോറിക്ഷയില്‍ നിന്നും പുറത്തിറങ്ങി റോഡിന് കുറുകെ ഓടിയ കുട്ടിയെ കണ്ട് ഷിനോജ് റോഡിന്‍റെ വലത് വശത്തേക്ക് ബസ് വെട്ടിച്ച് ബ്രേക്കിട്ടതിനാലാണ് ദുരന്തം ഒഴിവായത്.

കൊടിയത്തൂര്‍ മാക്കല്‍ എന്ന സ്ഥലത്ത് വെള്ളിയാഴ്ച രാവിലെയാണ് ഈ സംഭവം നടന്നത്. ഓട്ടോയില്‍ നിന്നും ഇറങ്ങിയ കുട്ടിയുടെ മാതാവ് ആദ്യം റോഡ് മുറിച്ചുകടന്നിരുന്നു. ഓട്ടോയിലെ സീറ്റില്‍ ഇരുന്ന് പിതാവ് പണം കൊടുക്കുന്നതിനിടെ കുട്ടി പുറത്തിറങ്ങി അമ്മയ്ക്കരികിലെത്താന്‍ റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന തയ്യില്‍ ബസിലെ ഡ്രൈവര്‍ അരീക്കോട് സ്വദേശി ഷിനോജിന്റെ അസാധാരണമായ മനസാന്നിധ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. ഈ സംഭവത്തിന്റെ ആഘാതം കാരണം രണ്ട് ദിവസം ജോലിക്ക് പോകാനായില്ലെന്ന് ഡ്രൈവര്‍ ഷിനോജ് പ്രതികരിച്ചു. നിരവധി പേരാണ് ഷിനോജിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6