Skip to content

chithrodayamflashnews.com

Asnap 1409

കുമ്പഴയില്‍ രാത്രിയെത്തിയത് പരിശോധനക്ക്, അടുത്തേക്കെത്തിയപ്പോള്‍ കാറില്‍ ലഹരി കൈമാറ്റം; ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് രക്ഷപ്പെട്ട് കഞ്ചാവ് സംഘം

പത്തനംതിട്ട..പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം കഞ്ചാവ് സംഘം കടന്നുകളഞ്ഞു. പത്തനംതിട്ട കുമ്പഴയിലാണ് സംഭവം.

എക്സൈസ് ഉദ്യോഗസ്ഥനായ ശ്രീ ആനന്ദിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്. എക്സൈസ് സ്ക്വാഡ് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു ആക്രമണമുണ്ടായത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവമുണ്ടായത്. പത്തനംതിട്ട കണ്ണങ്കര സ്വദേശികളാണ് ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് കടന്നു കളഞ്ഞതെന്ന നിഗമനത്തിലാണ് എക്സൈസ് സംഘം.

3 പേരാണ് പരിശോധനക്കെത്തിയ സംഘത്തിലുണ്ടായിരുന്നത്. സംഘം എത്തിയപ്പോള്‍ കാറില്‍ വച്ച്‌ ലഹരി കൈമാറ്റം നടക്കുകയായിരുന്നു. ഉദ്യോഗസ്ഥരുടെ പിടിയിലാകുമെന്ന് തോന്നിയപ്പോഴാണ് സംഘം ഉദ്യോഗസ്ഥനെ ഇടിച്ചിട്ട് വാഹനവുമായി കടന്നു കളഞ്ഞത്. ശ്രീ ആനന്ദിന്റെ കാലിലൂടെ കാ‍ർ കയറ്റിയിറക്കിയാണ് സംഘം രക്ഷപ്പെട്ടതെന്നാണ് എക്സൈസ് ഉദ്യോഗസ്ഥ‍ർ പറയുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഇപ്പോള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6