Skip to content

chithrodayamflashnews.com

October 16, 2026 1:49 am
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

എലിക്ക് വിഷംവയ്‌‌ക്കുന്നതിനിടെ ഗ്ലാസിൽ തെറിച്ചുവീണു; അറിയാതെ വെള്ളംകുടിച്ച വീട്ടമ്മ‌‌യ്‌‌ക്ക് ദാരുണാന്ത്യം

അബദ്ധത്തിൽ എലിവിഷം ഉള്ളിൽചെന്ന് മദ്ധ്യവയസ്‌‌കയ്ക്ക് ദാരുണാന്ത്യം. കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ ബി പി ശോഭനയാണ് (56) ചികിത്സയിലിരിക്കെ മരിച്ചത്. എലിക്ക് വിഷം വയ്ക്കുന്നതിനിടെ അബദ്ധത്തിൽ മറ്റൊരു ഗ്ലാസിലേക്ക് വിഷം തെറിക്കുകയായിരുന്നു. പിന്നീട് ഇത് ഇറിയാതെ ശോഭന വെള്ളം കുടിക്കുകയും വിഷം ഉള്ളിലെത്തുകയുമായിരുന്നു. ശരീരം തളർന്നതിന് പിന്നാലെ ശോഭനയെ ആദ്യം മംഗളൂരുവിലും തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പിന്നീട് നിലഗുരുതരമായതിനെ തുടർന്ന് കോഴിക്കാേട് മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ശോഭനയുടെ വീട്ടിൽ എലിശല്യം കൂടുതലായിരുന്നു. ഇതിനെ ഒഴിവാക്കാനാണ് വിഷം വച്ചതെന്ന് വീട്ടുകാർ പറയുന്നു. സംഭവത്തിൽ രാജപുരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭർത്താവ്: സജീവൻ മക്കൾ: സനീഷ്, സചിത്ര മരുമക്കൾ: ശാന്തി, സനീഷ്


ചിത്രോദയം Dew Drops

 

 

 

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6