Skip to content

chithrodayamflashnews.com

October 15, 2026 11:23 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

ഈ സാല കപ്പ് നംദേ! വഡോദരയിൽ ആർസിബിക്ക് കിരീടനേട്ടം; ഡൽഹിക്ക് വീണ്ടും ഫൈനൽ തോൽവി.”

വനിതാ പ്രീമിയർ ലീഗ് (WPL) 2026 കിരീടം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (RCB) സ്വന്തമാക്കി. വഡോദരയിൽ നടന്ന ആവേശകരമായ ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ 6 വിക്കറ്റിനാണ് സ്മൃതി മന്ദാനയും സംഘവും പരാജയപ്പെടുത്തിയത്. ഡൽഹി ഉയർത്തിയ 204 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ബാംഗ്ലൂർ, സ്മൃതി മന്ദാനയുടെ (87) തകർപ്പൻ ബാറ്റിംഗ് മികവിൽ വിജയതീരമണയുകയായിരുന്നു. ജോർജിയ വോളും മികച്ച പിന്തുണ നൽകിയതോടെ, അവസാന ഓവറിലെ ആകാംക്ഷകൾക്കൊടുവിൽ ബാംഗ്ലൂർ തങ്ങളുടെ രണ്ടാം WPL കിരീടത്തിൽ മുത്തമിട്ടു.
മറുവശത്ത്, ഡൽഹി ക്യാപിറ്റൽസിന് ഇത് തുടർച്ചയായ നാലാം ഫൈനൽ തോൽവിയാണ്. ആദ്യം ബാറ്റ് ചെയ്ത ഡൽഹി, ജെമീമ റോഡ്രിഗസിന്റെയും (57) ലോറ വോൾവാർട്ടിന്റെയും മികവിൽ 203 റൺസ് എന്ന മികച്ച സ്കോർ പടുത്തുയർത്തിയെങ്കിലും, ബാംഗ്ലൂരിന്റെ പോരാട്ടവീര്യത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കപ്പിനും ചുണ്ടിനുമിടയിൽ വീണ്ടും കിരീടം നഷ്ടമായതോടെ, ‘ഫൈനലിലെ നിർഭാഗ്യവാൻമാർ’ എന്ന പേരുദോഷം മാറ്റാൻ ഡൽഹിക്ക ഇത്തവണയും സാധിച്ചില്ല.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6