Skip to content

chithrodayamflashnews.com

October 15, 2026 11:25 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

കാറിന് തീകൊളുത്തി കുടുംബത്തോടൊപ്പം ജീവനൊടുക്കാന്‍ ശ്രമം; കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു.

വയനാട് : മാനന്തവാടിയിലെ എരുമതെരുവില്‍ കാറില്‍ തീ കൊളുത്തി കുടുംബത്തിന്‍റെ ആത്മഹത്യാ ശ്രമം. സംഭവത്തില്‍ കണ്ണൂർ തലശേരി സ്വദേശി സജീർ(42) മരിച്ചു.

പൊള്ളലേറ്റ ഭാര്യ നജ്മുനീസ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ഫയർഫോഴ്‌സ് എത്തി തീയണച്ചാണ് സജീറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കുടുംബം വാഹനത്തില്‍ ഇരിക്കെ പെട്രോള്‍ ഒഴിച്ച്‌ സജീർ തീ കൊളുത്തുകയായിരുന്നുവെന്നാണ് സൂചന. വാഹനത്തിന്റെ പിൻസീറ്റിലിരുന്ന ഇവരുടെ മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. പരിക്കേറ്റ രണ്ടര വയസുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോണ്ടിച്ചേരി രജിസ്‌ട്രേഷനിലുള്ള കാറിനാണ് തീ പിടിച്ചത്. മരണകാരണം വ്യക്തമാക്കുന്ന സജീറിന്‍റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. പെട്രോള്‍ സൂക്ഷിച്ച രണ്ട് ക്യാനുകള്‍ വാഹനത്തിനകത്ത് കണ്ടെത്തി.

കേരളത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ വിദ്യാർത്ഥികളുടെ നൂതനാശയങ്ങൾ വലിയ പിന്തുണയായി മാറും: മുഖ്യമന്ത്രി പിണറായി വിജയൻ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6