Skip to content

chithrodayamflashnews.com

November 29, 2026 11:23 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

ഗ്രാമങ്ങളിലുടനീളം ട്രംപിന്‍റെയും മോദിയുടെയും കോലം കത്തിക്കും- ഇന്ത്യ- യു.എസ് കരാറിനെതിരെ കർഷകർ

ഇന്ത്യ- യു.എസ് വ്യാപാര കരാറിനെതിരെ ആഞ്ഞടിച്ച് കർഷക സംഘടനകൾ. കരാറിനെതിരെ ഗ്രാമങ്ങളിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ അറിയിച്ചു. കേന്ദ്രസർക്കാർ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണെന്ന് കള്ളം പറയുകയാണെന്ന് കർഷക നേതാവ് രാകേഷ് ടികായത് വിമർശിച്ചു
ഡൽഹിയിൽ പൊതുയോഗത്തോടനുബന്ധിച്ച് നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ അതിന്റെ സമ്പദ്‌വ്യവസ്ഥ തുറന്നതിന് തൊട്ടുപിന്നാലെയുള്ള 1992 ലെ സാഹചര്യവുമായി ടികായത്ത് നിലവിലെ സാഹചര്യത്തെ താരതമ്യം ചെയ്തു.
ഇന്ത്യ-യുഎസ് കരാർ എങ്ങനെ സംഭവിച്ചു
അത് ഇന്ത്യക്ക് അപകടകരമാകും. നമ്മൾ അതേപറ്റി തുറന്നു പറയേണ്ടതുണ്ട്. ഇതൊരു ഏകപക്ഷീയമായ കരാറാണ്, ഒരു സമ്മർദ കരാറാണ്. ഇത് ഇന്ത്യൻ കർഷകർക്ക് സ്വീകാര്യമല്ല. അവർ സബ്സിഡി സാധനങ്ങൾ വലിച്ചെറിയും. നമ്മുടെ കർഷകർക്ക് അവരുടെ ഉൽപ്പന്നങ്ങൾ വിൽക്കാൻ കഴിയില്ല” – അദ്ദേഹം പറഞ്ഞു.
കർഷകരെ സംരക്ഷിക്കുമെന്ന സർക്കാരിന്റെ ഉറപ്പിനെക്കുറിച്ച് ചോദിച്ചപ്പോൾ സർക്കാർ കള്ളം പറയുകയാണെന്നും അവർക്ക് എന്തും അവകാശപ്പെടാം, പ്രതിഷേധമാണ് ഏക മാർഗമെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

കർഷകർ ഗ്രാമങ്ങളിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കോലം കത്തിക്കുമെന്നും ഫെബ്രുവരി 12 ലെ പൊതു പണിമുടക്കിന് പിന്തുണ നൽകുമെന്നും ടികായത്ത് പറഞ്ഞു. ഡൽഹി അകലെയല്ല, ഞങ്ങളുടെ ട്രാക്ടറുകൾ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

ഭംഗിയുള്ള ബന്ധങ്ങൾക്ക് മാത്രമേഅത്രമേൽ മനോഹരമായ
ഓർമകൾ സമ്മാനിക്കാനാവൂ.......!!!
ഭംഗിയുള്ള ബന്ധങ്ങൾക്ക് മാത്രമേ അത്രമേൽ മനോഹരമായ ഓർമകൾ സമ്മാനിക്കാനാവൂ…….!!!

ചിന്നു പാപ്പുവിനെ മരണത്തിലേക്ക് നയിച്ചത് ആൺസുഹൃത്തുമായുള്ള തർക്കമെന്ന് കുടുംബം; യുവാവിന്‍റെ മൊഴി എടുത്തേക്കും

 

ഇന്നത്തെദിവസഫലം( പൊതുവായി ) 11-02 -20256 തൃക്കേട്ട നക്ഷത്രം വൃശ്ചികക്കൂർ ഞായറാഴ്ച

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6