Skip to content

chithrodayamflashnews.com

November 29, 2026 8:33 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മലപ്പുറം ആതവനാട് ലോറി ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടു, ക്ലീനർക്കായി തിരച്ചിൽ തുടരുന്നു

ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മിനി ലോറി മറിഞ്ഞ് അപകടം. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മലപ്പുറം ആതവനാടാണ് സംഭവം ഉണ്ടായത്. ഭക്ഷണസാധനങ്ങൾ കൊണ്ടുപോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറിയുടെ ഡ്രൈവർ ജാഫ‌ർ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും, ക്ലീനർ മുസ്തഫ ലോറിക്കുള്ളിൽ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം


ഇറക്കമിറങ്ങുന്നതിനിടെ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ രക്ഷപ്പെട്ട ജാഫറിനെ നിസാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് പ്രദേശത്ത് സജീവമായ രക്ഷാപ്രവർത്തനം നടത്തിവരികയാണ്. ലോഡുമായി പോയ വാഹനം 30 അടി താഴ്‌ചയിലേക്കാണ് മറിഞ്ഞത്.റോഡിൽ നിന്നും ഏറെ താഴ്ചയിലുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് ലോറി പൂർണമായും മുങ്ങിപ്പോയത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. വെള്ളത്തിനടിയിലായ ലോറി ക്രെയിൻ ഉപയോഗിച്ച് പുറത്തെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മുസ്തഫയ്ക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. അപകടസ്ഥലത്തെ ഭൂപ്രകൃതിയും ക്വാറിയിലെ വെള്ളത്തിന്റെ ആഴവും രക്ഷാപ്രവർത്തനത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.

വാതിൽ പടിയില്‍ നിന്ന് കയറി നിൽക്കാൻ ആവശ്യപ്പെട്ടു; കെഎസ്ആർടിസി കണ്ടക്ടറെ കടിച്ച് പരിക്കേൽപ്പിച്ച് യാത്രക്കാരൻ.

ശബരിമല സ്വർണക്കൊള്ള: അറസ്റ്റിനു പിന്നിൽ സർക്കാരിന്‍റെ പ്രതികാരം; സർക്കാരിന് കുരുക്കായി തന്ത്രി കണ്ഠര് രാജീവരുടെ വാദം

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6