Skip to content

chithrodayamflashnews.com

Asnap 1409

കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ ഉടമയെയും ജീവനക്കാരനെയും ക്രൂരമായി മർദിച്ചു.

കൊച്ചി: കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതിന് മൂന്ന് അംഗ സംഘം ഹോട്ടല്‍ ഉടമയെയും ജീവനക്കാരനെയും ക്രൂരമായി മർദിച്ചു. കഴിഞ്ഞ ദിവസം രാത്രി തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപമുള്ള ടി കമ്പനി എന്ന ഹോട്ടലിലാണ് സംഭവം നടന്നത്. ചായ കുടിച്ച ശേഷം പണം നൽകാതെ മടങ്ങാൻ യുവാക്കൾ ശ്രമിച്ചിരുന്നു. ഇത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം.

തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപമുള്ള ടി കമ്പനി എന്ന ഹോട്ടലിലാണ് അക്രമം തൃക്കാക്കര മുൻസിപ്പൽ മാർക്കറ്റിന് സമീപമുള്ള ടി കമ്പനി എന്ന ഹോട്ടലിലാണ് അക്രമം
സംഭവത്തിൽ കടയുടമ അത്താണി സ്വദേശി തൻസിൽ, ജീവനക്കാരനായ ആസാം സ്വദേശി അബ്ബാസ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും പരിക്കുകളോടെ സ്വകാര്യ ആശുപത്രയിൽ പ്രവേശിപ്പിച്ചു. കടയിൽ പതിവായി എത്താറുള്ള മൂന്ന് പേര്‍ ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ മടങ്ങാൻ ശ്രമിച്ചത് ജീവനക്കാരൻ തടഞ്ഞു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആദ്യം ജീവനക്കാരനെയും തടയാൻ എത്തിയ കടയുടമയെയും മർദിക്കുകയായിരുന്നു.
തൻസിലിന്റെ മുഖത്തും മൂക്കിനും ചെവിയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തതായും സൂചനയുണ്ട്

കേരള സ്റ്റോറി ഉണ്ടാക്കി കേരളത്തെ മോശമാക്കാൻ നോക്കണ്ട, ആദ്യം ഇങ്ങോട്ട് ഒന്ന് വന്ന് നോക്കൂ’; വ്‌ളോഗർ മുബാറക്ക്

 

ഇന്നത്തെദിവസഫലം ( പൊതുവായി )  23-02-202 o തിങ്കളാഴ്ച ഭരണിനക്ഷത്രം – മേടക്കൂർ 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6