2023 | മാർച്ച് 23|വ്യാഴം |

നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ കാക്കനാടൻ സ്മാരക പുരസ്കാരം നീലാഞ്ജനം ബിൻസി എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ശ്രീമതി ബിൻസി ജേക്കബിന്റെ “ഇടനാഴിയിലെ ഇടനിലങ്ങൾ “എന്ന ചെറുകഥാ സമാഹാരത്തിന് ലഭിച്ചു.
മാർച്ച് 26- ന് തിരുവനന്തപുരം YMCA ഹാളിൽ വച്ച് നടത്തുന്ന സാംസ്കാരിക സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുന്നതാണ്.
പ്രവാസിയായ ബിൻസി, ചുട്ടുപൊള്ളുന്ന മണൽകാട് നിറച്ച ഏകാന്തതയിൽ എഴുത്തിനെ കൂട്ടുപിടിക്കുകയായിരുന്നു. പോകപ്പോകെ വ്യത്യസ്തമായ കവിതകളും, കുറിപ്പുകളും, ചെറുകഥകളുമെഴുതി സോഷ്യൽമീഡിയയിലൂടെ എഴുത്തുലോകത്തു തന്റെതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
ബിൻസിയുടെ ആദ്യ പുസ്തകം ഓർമ്മകുറിപ്പുകൾ അടങ്ങിയ” കനൽവഴിയിലൂടെ ” യാണ് രണ്ടാമത്തെ പുസ്തകം 16 ചെറുകഥകളുടെ സമാഹാരമായ “ഇടനാഴിയിലെ ഇടനിലങ്ങൾ “ആണ്
2023 ജനുവരി 1 ന് തൃശൂർ കേരള സാഹിത്യ അക്കാദമി ഹാളിൽ വച്ച് നടത്തപ്പെട്ട “മലയാളീ ക്രീയേറ്റീവ് ഫോറം ” ത്തിന്റെ വാർഷിക ആഘോഷവേളയിൽ,” ഇടനാഴിയിലെ ഇടനിലങ്ങൾ ” എന്ന ചെറുകഥാ സമാഹാരത്തിന് സ്പെഷ്യൽ പുരസ്കാരം ലഭിക്കുകയുണ്ടായി.

No Comment.