Skip to content

chithrodayamflashnews.com

November 29, 2026 11:22 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വഴി തെറ്റിയെത്തി ഫുട്ബോള്‍താരമായി; ഉറ്റവരെ കാണാന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ ജന്മനാട്ടിലേക്ക്.. 

വഴിതെറ്റി കേരളത്തിലെത്തിയ ജാര്ഖണ്ഡ് സ്വദേശിയായ 19കാരന് രാജ ഒടുവില് ജന്മനാട്ടിലേക്ക് മടങ്ങി. ജാര്ഖണ്ഡില് നിന്നെത്തിയ സര്ക്കാര് പ്രതിനിധികള്ക്കൊപ്പമാണ് രാജ എരഞ്ഞോളിയിലെ ചില്ഡ്രന്സ് ഹോമില് നിന്നും പുറപ്പെട്ടത്.

തന്നെ പോറ്റി വളര്ത്തിയ മലയാളക്കരയെ പിരിയാനാവില്ലെന്നും ഉറ്റവര്ക്കൊപ്പം കുറച്ചുനാള് താമസിച്ച ശേഷം തിരികെ വരുമെന്നുമുള്ള ഉറച്ച തീരുമാനത്തിലാണ് ഈ യുവാവിന്റെ മടക്കം.

2012ല് തന്റെ ആറാം വയസിലാണ് രാജയെ വീട്ടുകാര്ക്ക് നഷ്ടമാകുന്നത്. ജന്മനാടായ ചായ്ബാസയിലെ റെയില്വേ സ്റ്റേഷനില് നിര്ത്തിയിട്ടിരുന്ന വണ്ടിയില് കൗതുകത്തിന് കയറിയിരുന്ന രാജ, വഴിതെറ്റി ഒടുവില് എറണാകുളത്ത് എത്തുകയായിരുന്നു. അവിടെ അലഞ്ഞുതിരിഞ്ഞ ബാലനെ പൊലിസ് കണ്ടെത്തി ചൈല്ഡ് കെയര് ഹോമിലാക്കി. പിന്നീട് തൃശൂരിലെ ചില്ഡ്രന്സ് ഹോമിലേക്ക് മാറ്റി. അവിടെ വച്ച്‌ നടന്ന കൗണ്സിലിങ്ങിലാണ് തന്റെ ഗ്രാമത്തെയും മാതാപിതാക്കളെയും കുറിച്ചുള്ള അവ്യക്ത ഓര്മകള് രാജ പങ്കുവച്ചത്.

തലശേരി ചില്ഡ്രന്സ് ഹോം സൂപ്രണ്ട് മുഹമ്മദ് അഷറഫ് മുന്കൈയെടുത്ത് ഈ വിവരങ്ങള് ‘മിസ്സിങ് പേഴ്സണ് കേരള’ എന്ന വാട്സ്‌ആപ് ഗ്രൂപ്പില് പങ്കുവച്ചതോടെയാണ് അന്വേഷണത്തിന് വഴിത്തിരിവുണ്ടായത്. ജാര്ഖണ്ഡിലെ പത്രങ്ങളിലും സോഷ്യല് മീഡിയയിലും വാര്ത്തകള് പ്രചരിച്ചു. ഒരു യൂട്യൂബ് വീഡിയോ പത്തുലക്ഷത്തിലധികം ആളുകള് കണ്ടതോടെ രാജയുടെ അയല്വാസി ബന്ധപ്പെടുകയും തുടര്ന്ന് വീഡിയോ കോള് വഴി രാജ തന്റെ അമ്മയെയും സഹോദരിമാരെയും തിരിച്ചറിയുകയുമായിരുന്നു.

ഇതിനിടെ അച്ഛനും ഒരു സഹോദരനും മരണപ്പെട്ട വാര്ത്ത രാജ സങ്കടത്തോടെയാണ് അറിഞ്ഞത്. താന് പോരുമ്പോള് അമ്മ കൈയിലെടുത്ത് നടന്നിരുന്ന കുഞ്ഞനുജത്തിക്ക് ഇപ്പോള് 15 വയസായെന്ന് അറിഞ്ഞത് രാജയ്ക്ക് വലിയ അത്ഭുതമായി. ഇതിനകം കേരള ബ്ലാസ്റ്റേഴ്സ് താരമായി മാറിയ രാജയെ കാത്ത് തലശേരിയിലെ ഒരു ഫുട്ബോള് ക്ലബും കാത്തിരിക്കുന്നുണ്ട്..

ശല്യമായതോടെ സൗഹൃദം ഉപേക്ഷിച്ചു; വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച് യുവാവ്

കുന്നത്തൂരിൽ കുടുംബവഴക്കിനെത്തുടർന്ന് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ വാർത്ത ഏറെ സങ്കടകരമാണ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6