Skip to content

chithrodayamflashnews.com

May 6, 2026 10:40 pm
Asnap 1409

അച്ഛന് കൊള്ളി വെക്കാനുള്ള യോഗമുണ്ടാകും’; നന്നായി പോകണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു; ഗോപി സുന്ദറുമായി പിരിഞ്ഞതിനെപ്പറ്റി അമൃത

തന്റെ അച്ഛന്റെ മരണ സമയത്ത് മരുമകനായി കര്‍മ്മങ്ങള്‍ ചെയ്തതും കൊള്ളിവച്ചതുമെല്ലാം ഗോപി സുന്ദര്‍ ആയിരുന്നുവെന്നും അമൃത പറയുന്നു. മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

”ഏത് സമയത്താണോ അങ്ങനൊരു തീരുമാനമെടുത്തത് അന്ന് നൂറ് ശതമാനം ഇഷ്ടത്തോടെ എടുത്ത തീരുമാനമായിരുന്നു. അന്ന് അവരുടെ അമ്മയെ എന്റെ അമ്മ എന്ന് പറഞ്ഞിരുന്നതാണ്. ഒരു കാലം കഴിയുമ്പോഴേക്കും നീ പോടാ എന്ന് പറയാന്‍ പറ്റുമോ? അത് ശരിയല്ലല്ലോ. അന്ന് എന്റെ ജെനുവിന്‍ ആയ വികാരമായിരുന്നു. അത് അവിടെ നില്‍ക്കുന്നുണ്ട്. എപ്പോഴും അവിടെ തന്നെയുണ്ടാകും” അമൃത പറയുന്നു.

”ഞങ്ങളും നന്നായി വരണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാനെടുത്തൊരു തീരുമാനമായിരുന്നുല്ലോ. ഞങ്ങള്‍ രണ്ടു പേര്‍ക്കും സംഗീതം എന്ന കാര്യവുമുണ്ട്. ഇത് നന്നായി പോകണമെന്ന് രണ്ട് പേരും നൂറ് ശതമാനം ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നു. അല്ലെങ്കില്‍ അങ്ങനെ പോസ്റ്റ് ഒന്നും ഇടില്ലല്ലോ. ഞാന്‍ അത്രയും ആഗ്രഹിച്ചിരുന്നു. കുറേ വര്‍ഷത്തിന്റെ വേദനയും അപമാനവും ഉപദ്രവുമൊക്കെ കഴിഞ്ഞ് ഒരാള്‍ നമ്മളെ പിന്തുണയ്ക്കാനായി വരുമ്പോള്‍ എനിക്കത് വലിയൊരു കാര്യമായിരുന്നു. അന്നും അദ്ദേഹം അത് ചെയ്തിട്ടുണ്ട്. ഇപ്പോഴും അദ്ദേഹം എന്നെ ഉപദ്രവിക്കുന്നില്ല” എന്നും താരം പറയുന്നു.

”അദ്ദേഹത്തിന്റെ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. അച്ഛന്‍ മരിച്ചപ്പോഴൊക്കെ ഒരു മകനായി അദ്ദേഹം അവിടെ ഉണ്ടായിരുന്നു. അതൊക്കെ എനിക്ക് ഒരിക്കലും മറക്കാനാകില്ല. ഞാന്‍ എപ്പോഴും പറയാറുണ്ട്, ആ വ്യക്തി എന്റെ ജീവിതത്തിലേക്ക് വന്നത് അച്ഛന് മരുമകന്‍ കര്‍മ്മകള്‍ ചെയ്യാനും കൊള്ളിവെക്കാനുമൊക്കെ യോഗം ഉണ്ടായിരിക്കണം. ആ ഒരു വര്‍ഷത്തിന് വേണ്ടി മാത്രം അദ്ദേഹം വന്നു.”

”പക്ഷെ ഞങ്ങള്‍ക്ക് പിന്നീട് മനസിലായി, ഇനി മുന്നോട്ട് പോയാല്‍ ഇപ്പോള്‍ ഉള്ള സ്‌നേഹവും ബഹുമാനവും ഇല്ലാതാകുമെന്ന്. പിന്നെയത് ചീഞ്ഞ് അടിയാകും. എന്തിനാണ് അങ്ങനൊക്കെ. അതിനാല്‍ ഞങ്ങള്‍ രണ്ടു പേരും ഒരുമിച്ചെടുത്ത തീരുമാനമാണ് വേണ്ട എന്നത്. ഇപ്പോഴും ബര്‍ത്ത് ഡേയൊക്കെ വരുമ്പോള്‍ മെസേജ് അയക്കും. വലിയ രീതിയിലുള്ള കമ്യൂണിക്കേഷനൊന്നുമില്ല. അവസാനിപ്പിച്ച വികാരം വീണ്ടും കുത്തിയെടുക്കാന്‍ ആഗ്രഹിക്കുന്നില്ല” എന്നും അമൃത വ്യക്തമാക്കി.

 

വെല്ലുവിളികളെ തന്റെ മനോഹരമായ പുഞ്ചിരി കൊണ്ട് തോൽപ്പിച്ചവൾ.. അവളെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്സ്

രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി; 13 വർഷമായി കിടപ്പിലായ ഹരീഷ് റാണയുടെ വെൻ്റിലേറ്റർ സഹായം പിൻവലിക്കാമെന്ന് സുപ്രീംകോടതി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6