Skip to content

chithrodayamflashnews.com

July 15, 2026 1:15 am
Asnap 1409

മുത്തങ്ങയിൽ വാഹനാപകടം; രാമനാട്ടുകര, മലപ്പുറം സ്വദേശികൾ മരിച്ചു

വയനാട്മുത്തങ്ങ കല്ലൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. മലപ്പുറം കാലടി സ്വദേശി മുഹമ്മദ് ഫായിസ് (25), രാമനാട്ടുകര സ്വദേശി അസ്മത്ത് (25) എന്നിവരാണ് മരിച്ചത്.  (ബുധനാഴ്ച) ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

കാലടി കാടഞ്ചേരി പാറപ്പുറം മേലേപ്പുറത്ത് വളപ്പിൽ മുഹമ്മദ് ഫായിസും, രാമനാട്ടുകര ഫാറൂഖ് കോളേജ് തൊട്ടാടിപ്പാടം സ്വദേശി അസ്മത്തും സഞ്ചരിച്ച സ്കൂട്ടറിൽ കർണാടക ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി ഇടിക്കുകയായിരുന്നു.

സ്കൂട്ടറും ലോറിയും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയ സുൽത്താൻ ബത്തേരി പോലീസും നാട്ടുകാരും ചേർന്നാണ് തുടർനടപടികൾ സ്വീകരിച്ചത്.

മൃതദേഹങ്ങൾ നിലവിൽ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും


 

ഇന്നത്തെദിവസഫലം ( പൊതുവായി ) 12-03-2026 വ്യാഴാഴ്ച ( അശ്വതി മേടക്കൂർ )

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6