2023 | മാർച്ച് 25|ശനി |

മാർച്ച് 26-ന് ട്രസ്റ്റിന്റെ വാർഷിക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം YMCA ഹാളിൽ വെച്ച് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽപുരസ്കാരം സമ്മാനിക്കുന്നതാണ്.
ചെറുകഥകളിലൂടെ എഴുത്തിന്റെ തുടക്കംകുറിച്ചുകൊണ്ട് ഹൈസ്ക്കൂൾ കാലം മുതൽ എഴുത്തുരംഗത്തുവന്നു. കോളേജ് മാഗസിനിലൂടെയായിരുന്നു കഥകളും കവിതകളും ആദ്യമായ് പ്രസിദ്ധീകരിച്ചുവന്നത്.
കുറെ നാളത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും എഴുതാൻ പ്രേരണയായത് വിശാഖപട്ടണത്തെ കേരള കലാസമിതി ആയിരുന്നു.
വിവിധ സംഘടനകളുടെ കഥാരചനാമത്സരങ്ങളിലെ വിജയങ്ങളും പ്രസിദ്ധീകരണങ്ങളിൽ എഴുതുവാൻ അവസരം കിട്ടിയതും തുടർന്നും കൂടുതൽ കഥകൾ എഴുതാനുള്ള പ്രചോദനമായി.കണ്ണൂർ FM- ൽ കഥകൾ പ്രക്ഷേപണം ചെയ്തിരുന്നു.പിന്നീട് കവിതകളും എഴുതിത്തുടങ്ങി.
ആദ്യത്തെ പുസ്തകമായ “ഒരേ കടൽത്തിര “2014 -ൽ പുറത്തിറങ്ങി.രണ്ടാമത്തെ പുസ്തകം “മഞ്ഞപ്പൊട്ടുള്ള നഗരം”2022 -ൽ പ്രസിദ്ധീകരിച്ചു. കവിതകൾ ഓൺലൈൻ മാഗസിനിലും മറ്റുപ്രസിദ്ധീകരണങ്ങളിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കണ്ണൂരാണ് സ്വദേശം. 15 വർഷം ടീച്ചറായി Naval Public school Karwar , വിശാഖപട്ടണം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു..

No Comment.