Skip to content

chithrodayamflashnews.com

Asnap 1409

എലത്തൂരില്‍ എ കെ ശശീന്ദ്രന്‍ മത്സരിക്കും; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് എന്‍സിപി ദേശീയ നേതൃത്വം

എലത്തൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് എന്‍സിപി ദേശീയ നേതൃത്വം. എലത്തൂര്‍ എ കെ ശശീന്ദ്രന്‍, കുട്ടനാട് തോമസ് കെ തോമസ്. മലപ്പുറം കെ റ്റി മുജീബ് എന്നിവര്‍ മത്സരിക്കും. ഏഴ് തവണ മത്സരിച്ച് നാല് തവണ എംഎല്‍എയും ഒന്‍പത് കൊല്ലം മന്ത്രിയുമായ എ കെ ശശീന്ദ്രന്‍ വീണ്ടും മത്സരിക്കുന്നതില്‍ പിസി ചാക്കോ യോജിക്കുന്നില്ല.

ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഉയര്‍ന്നു വന്ന പ്രതിഷേധം ദേശീയ നേതൃത്വം പരിഗണിച്ചില്ല. ശശീന്ദ്രന്റെ സിറ്റിങ്ങ് മണ്ഡലമായ എലത്തൂരില്‍ തര്‍ക്കം ഉണ്ടായയതിനെതുടര്‍ന്ന് തീരുമാനം എന്‍സിപി കേന്ദ്ര നേതൃത്വത്തിന് വിടുകയായിരുന്നു.
സീറ്റ് ലഭിച്ചില്ലെങ്കില്‍ ശശീന്ദ്രന്‍ പാര്‍ട്ടി പിളര്‍ത്തുമെന്ന ആശങ്ക മറ്റ് നേതാക്കള്‍ക്കുമുണ്ടായിരുന്നു. എലത്തൂരിലെ സീറ്റ് തര്‍ക്കം മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തുന്നതിനായി തോമസ് കെ തോമസ് അദ്ദേഹത്തെ കണ്ടിരുന്നെങ്കിലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഇടപെടില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.


ഇന്നത്തെദിവസഫലം 22-03- 2026 ഭരണിനക്ഷത്രം – മേടക്കുർ ഞായറഴ്ച

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6