തൃശൂർ – ഒറ്റപ്പാലം റൂട്ടിൽ സർവീസ് നടത്തുന്ന ബിനി എന്ന സ്വകാര്യ ബസ്സാണ് സ്കൂട്ടറിൽ ഇടിച്ചത്. കൂടെയുണ്ടായിരുന്ന മകൻ കൈലാസിന് പരിക്കേറ്റു എങ്കിലും കുട്ടി അത്ഭുതകരമായ രക്ഷപ്പെട്ടു.
അമിതവേഗതിയിൽ മറ്റു വാഹനങ്ങളെ ഓവർടേക്ക് ചെയ്തുവന്ന ബസ് ദിവ്യ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പാതയിലേക്ക് വീണ ദിവ്യയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി. ദിവ്യ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
അമിത വേഗതയും അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. രോഷാകുലരായ നാട്ടുകാർ തുടർന്ന് സംസ്ഥാന പാതയിൽ സ്വകാര്യ ബസുകൾ തടഞ്ഞു.ഇതോടെ മണിക്കൂറുകളോളം പ്രദേശത്ത് ഗതാഗത തടസ്സവും നേരിട്ടു. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.
No Comment.