2023 | മാർച്ച് 25|ശനി |
ആരോഗ്യ മേഖലയിലെ സേവന-സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യൻ പബ്ലിക് ഹെൽത്ത് സ്റ്റാൻഡേർഡ് നിശ്ചയിച്ച മാനദണ്ഡങ്ങൾ പരിശോധിച്ച് സംസ്ഥാന സർക്കാർ നൽകുന്ന അംഗീകാരമായ KASH ( കേരള അക്രിഡിയേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽസ് ) അവാർഡ് കടലുണ്ടി ഗ്രാമ പഞ്ചായത്തിനു കീഴിലുള്ള ചാലിയം കുടുംബാരോഗ്യ കേന്ദ്രത്തിനു ലഭിച്ചു. തിരുവനന്തപുരത്തു വെച്ച് നടന്ന ചടങ്ങിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി അനുഷയും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ടി സുഷമ, മെമ്പർ വിമ്മി എറുകാട്ടിൽ JHI മാരായ റെമിൽ, റോമൽ, ആശാ വർക്കർ ശാലിനി എന്നിവരും ചേർന്ന് ബഹുമതി പത്രവും ട്രോഫിയും ഏറ്റുവാങ്ങി.

No Comment.