പ്ലസ് ടു പരീക്ഷയുടെ ആവേശം തീരും മുൻപേ വിധി ആ കൗമാര സ്വപ്നങ്ങളെ കടന്തറപ്പുഴയുടെ ആഴങ്ങളിലേക്ക് കവർന്നെടുത്തു. ഊരത്ത് പന്നിവയൽ സ്വദേശികളായ ശ്രീജിത്ത്-വിജി ദമ്പതികളുടെ മകൻ ഷാഹുലാണ് (18) നാടിനെ നടുക്കിയ അപകടത്തിൽ വിടപറഞ്ഞത്.
ജോലിക്കു പോയ അമ്മയെ വിളിച്ച് അനുവാദം ചോദിച്ചപ്പോൾ “പുഴയിലേക്ക് പോകരുത്” എന്ന് അമ്മ വിജി നൽകിയ കർശനമായ താക്കീത് ആ നിമിഷത്തെ ആവേശത്തിൽ ഷാഹുൽ മറന്നുപോയി. സൈക്കിളിൽ മീൻ വിറ്റ് കുടുംബം പോറ്റിയിരുന്ന അച്ഛൻ ശ്രീജിത്ത് രോഗബാധിതനായി വിശ്രമത്തിലായതോടെ, യത്തീംഖാനയിൽ ഭക്ഷണം പാകം ചെയ്തു വിജി കണ്ടെത്തുന്ന വരുമാനത്തിലായിരുന്നു ഈ കുടുംബം കഴിഞ്ഞിരുന്നത്. തങ്ങളുടെ ഏക പ്രതീക്ഷയായിരുന്ന മകന്റെ വിയോഗം ആ മാതാപിതാക്കൾക്ക് താങ്ങാവുന്നതിലും അധികമാണ്.
No Comment.