Skip to content

chithrodayamflashnews.com

November 29, 2026 10:55 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

പ്രവാസലോകത്തെ നടുക്കി മറ്റൊരു ദാരുണവാർത്ത; നിസ്സാര തർക്കം കലാശിച്ചത് കൊലപാതകത്തിൽ

താമരശ്ശേരി സ്വദേശിക്ക് ഷാർജയിൽ ദാരുണാന്ത്യം.മണൽക്കാട്ടിൽ ജീവിതം പടുത്തുയർത്താൻ പോയ ഒരമ്മയുടെ തണലും ഒരു വീടിന്റെ പ്രതീക്ഷയുമായ താമരശ്ശേരി സ്വദേശി നിഷാദിന് ഷാർജയിൽ വെച്ചുണ്ടായ മരണം പ്രവാസി മലയാളികളെ ഒന്നടങ്കം.സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. ഏറെക്കാലമായി കൂടെ ജോലി.ചെയ്യുന്ന.സഹപ്രവർത്തകനുമായുണ്ടായ ഒരു ചെറിയ തർക്കം ഒടുവിൽ ജീവനെടുക്കുന്ന കൊലപാതകമായി മാറുകയായിരുന്നു.
ഷാർജയിലെ കഫ്തീരിയയിൽ വർഷങ്ങളായി ജോലി ചെയ്തുവരികയായിരുന്നു ഇരുവരും. വ്യാഴാഴ്ച വൈകുന്നേരം ജോലിസ്ഥലത്തുണ്ടായ നിസ്സാരമായ വാക്കേറ്റം അപ്രതീക്ഷിതമായി കൈയാങ്കളിയിലേക്ക് നീങ്ങുകയും, പ്രകോപിതനായ സഹപ്രവർത്തകൻ കയ്യിലുണ്ടായിരുന്ന ആയുധമുപയോഗിച്ച് നിഷാദിനെ കുത്തുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല. താമരശ്ശേരി ചാലക്കര സ്വദേശിയായ നിഷാദ് പരേതനായ അബൂബക്കറിന്റെ മകനാണ്.
നാട്ടിൽ തന്റെ പ്രിയപ്പെട്ടവർക്കായി കാത്തുവെച്ച സ്വപ്നങ്ങളെല്ലാം ബാക്കിയാക്കിയാണ് ആ യുവാവ് യാത്രയായത്. സംഭവത്തിൽ പ്രതിയായ കരുവമ്പൊയിൽ സ്വദേശി ഷമീറിനെ ഷാർജ പോലീസ് സ്ഥലത്തെത്തി.കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. തമാശയ്ക്കും പരിഭവങ്ങൾക്കും ഇടയിൽ നിയന്ത്രണം വിട്ടുപോകുന്ന ദേഷ്യം എത്ര വലിയ ദുരന്തമാണ് വരുത്തിവെക്കുന്നത് എന്നതിന്റെ ദയനീയമായ ഓർമ്മപ്പെടുത്തലായി ഈ സംഭവം മാറുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6