പേരൂർ സ്വദേശിനിയായ യുവതി, ഭർത്താവിനൊപ്പം കാഞ്ഞിരംകോട് ക്ഷേത്രത്തിൽ ഉത്സവം കാണാനെത്തിയപ്പോഴാണ് സംഭവം ഉണ്ടായതെന്ന് പറയുന്നു. കുണ്ടറ സ്റ്റേഷനിലെ എസ്.ഐ കിരൺ തനിക്കെതിരെ ക്രൂരമായി മർദിച്ചതായാണ് യുവതിയുടെ പരാതി. മർദനമേറ്റ പാടുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം കൂടുതൽ വിവാദമായി. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
“തറയിൽ തള്ളിയിട്ടു അടിച്ചു… പെപ്പർ സ്പ്രേ വരെ ഉപയോഗിച്ചു” എന്നാണ് യുവതി പറയുന്നത്. ഇതിനിടെ യുവതി ജില്ലാ പൊലീസ് മേധാവിക്ക് ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. റൂറൽ എസ്.പി ടി.കെ വിഷ്ണു പ്രദീപ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സംഭവത്തിൽ പൊലീസ് വൃത്തങ്ങൾ പറയുന്നത് വേറെയാണ്. യുവതിയുടെ ഭർത്താവ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനാലാണ് ഇടപെട്ടതെന്നും, നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നും കുണ്ടറ പൊലീസ് വിശദീകരിക്കുന്നു.
No Comment.